Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തു ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായമേറിയ വ്യക്തി സുഭാഷ് ചന്ദ്രബോസിന്റെ ഡ്രൈവർ; തിരിച്ചറിഞ്ഞത് 116-ാം വയസിൽ ബാങ്ക് അക്കൗണ്ട് എടുക്കാൻ എത്തിയപ്പോൾ

ലോകത്തു ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായമേറിയ വ്യക്തി സുഭാഷ് ചന്ദ്രബോസിന്റെ ഡ്രൈവർ; തിരിച്ചറിഞ്ഞത് 116-ാം വയസിൽ ബാങ്ക് അക്കൗണ്ട് എടുക്കാൻ എത്തിയപ്പോൾ

അസംഗഢ്: ലോകത്തു ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായമേറിയ വ്യക്തി സുഭാഷ് ചന്ദ്രബോസിന്റെ ഡ്രൈവറായിരുന്ന സ്വാതന്ത്ര്യസമര സേനാനി. ഉത്തർപ്രദേശിലെ അസംഗഢിലെ കേണൽ നിസാമുദീന്റെ റെക്കോർഡു നേട്ടം തിരിച്ചറിഞ്ഞത് 116-ാം വയസിൽ ബാങ്ക് അക്കൗണ്ട് എടുക്കാൻ എത്തിയപ്പോൾ.

ജനുവരിയിൽ 112-ാം വയസിൽ മരിക്കും വരെ ജപ്പാന്റെ യസുട്ടാരോ കോയ്ഡയായിരുന്നു ലോകം അറിഞ്ഞ ഏറ്റവും പ്രായമുള്ള മനുഷ്യൻ. എന്നാൽ അതിലും പ്രായമുള്ള മനുഷ്യൻ ഇന്ത്യയിലുണ്ടെന്ന് അറിഞ്ഞത് ബാങ്ക് അക്കൗണ്ട് നേടാനുള്ള നിസ്സാമുദ്ദിന്റെ ശ്രമത്തിലാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് നേടാൻ കേണൽ നിസ്സാമുദ്ദിൻ എത്തിയതോടെയാണ് കാര്യം പുറം ലോകം ശ്രദ്ധിക്കുന്നത്. തിരിച്ചറിയൽ കാർഡ് പ്രകാരം കേണലിന്റെ ജനനം 1900ൽ ആണ്. അങ്ങനെയെങ്കിൽ 116 വയസും മൂന്ന് മാസവുമുള്ള ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യനാണ് ഈ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി.

107 വയസുള്ള ഭാര്യ അജ്ബുനീഷയ്ക്കൊപ്പം ജോയിന്റ് അക്കൗണ്ടാണ് നിസാമുദ്ദിൻ തുറന്നത്. പ്രദേശവാസികളെല്ലാം ഈ പ്രായാധിക്യ നേട്ടത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. നേതാജിയുടെ ഡ്രൈവറായി പ്രവർത്തിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായങ്കെിലും നിസാമുദ്ദിനെ സ്വാതന്ത്ര്യസമര സേനാനിയായി അംഗീകരിച്ചത് 2013ലാണ്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP