Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറം ജില്ലയെ കുറിച്ച് പച്ചക്കള്ളം ആവർത്തിച്ച് സുബ്രഹ്മണ്യം സ്വാമി; മലപ്പുറത്ത് ഹിന്ദുക്കൾക്ക് യോഗം പോലും ചേരാനാകാത്ത സാഹചര്യമെന്ന് വാദം

മലപ്പുറം ജില്ലയെ കുറിച്ച് പച്ചക്കള്ളം ആവർത്തിച്ച് സുബ്രഹ്മണ്യം സ്വാമി; മലപ്പുറത്ത് ഹിന്ദുക്കൾക്ക് യോഗം പോലും ചേരാനാകാത്ത സാഹചര്യമെന്ന് വാദം

വിജയവാഡ: മലപ്പുറം ജില്ലയെ കുറിച്ച് സ്ഥരിമായി തെറ്റുകൾ പറഞ്ഞിട്ടുള്ള വ്യക്തിയാണ് ബിജെപി നേതാവ് സുബ്രഹ്ണ്യം സ്വാമി. സോഷ്യൽ മീഡിയ ആയിരുന്നു അന്ന് സ്വാമിയുടെ ആയുധം. ഇപ്പോൾ മലപ്പുറത്തെ കുറിച്ച് വീണ്ടും പച്ചക്കള്ളം ആവർത്തിച്ച് സ്വാമി രംഗത്തെത്തി. മലപ്പുറം ജില്ലയിൽ ഹിന്ദുക്കൾക്ക് യോഗം പോലും ചേരാനാകാത്ത സാഹചര്യമാണ് ഉള്ളതെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. മലപ്പുറത്ത് നിന്നുള്ള ഹിന്ദുക്കൾ തന്റടുത്ത് ഇക്കാര്യത്തെക്കുറിച്ച് പരാതി പറഞ്ഞുവെന്നാണ് സ്വാമിയുടെ വാദം. കഴിഞ്ഞ ഇരുപത് വർഷമായി മലപ്പുറത്തെ സ്ഥതി ഇപ്രകാരമാണെന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നു.

മലപ്പുറത്ത് ഹിന്ദുക്കൾക്ക് സ്ഥലം വാങ്ങാനോ വിൽക്കാനോ സാധിക്കാത്ത സാഹചര്യമാണെന്ന് നേരത്തെ സുബ്രഹ്മണ്യൻ സ്വാമി പ്രസ്താവിച്ചിരുന്നു. റംസാൻ നോമ്പ് കാലത്ത് മലപ്പുറത്തെ ഹിന്ദുക്കളുടെ കടകൾ ബലമായി അടപ്പിക്കുന്നുവെന്ന വിവാദ പ്രസ്താവനയും നേരത്തെ സുബ്രഹ്മണ്യൻ സ്വാമി നടത്തിയിട്ടുണ്ട്.

വിരാട് ഹിന്ദു സംഘം എന്ന സംഘടനയുടെ ദേശീയ സമ്മേളനത്തിൽ സംസാരിക്കവെയാണ് സുബ്രഹ്മണ്യം സ്വാമി മലപ്പുറം ജില്ലക്കെതിരെ വീണ്ടും വിവാദ പ്രസ്താവന നടത്തിയത്. സംഘടയുടെ പ്രസിഡന്റ് കൂടിയാണ് ബിജെപി നേതാവായ സ്വാമി. മതപരിവർത്തനം തടയണമെന്നും എന്നാൽ ഘർ വാപ്പസി തുടരണമെന്നും സുബ്രഹ്മണ്യം സ്വാമി സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP