Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ പ്രതിരോധത്തിന് കരുത്ത് പകർന്ന് തേജസ്; തേജസ് യുദ്ധവിമാനം വിമാനവാഹിനിക്കപ്പലിൽ വിജയകരമായി ലാൻഡ് ചെയ്തു; വിമാനവാഹിനിക്കപ്പലിൽ വിമാനം ലാൻഡിങ് ശേഷി നേടിയ ആറാമത്തെ രാജ്യമായി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധമേഖലയ്ക്കു കരുത്തുപകർന്ന് തേജസ് യുദ്ധവിമാനം വിമാനവാഹിനിക്കപ്പലിൽ വിജയകരമായി ലാൻഡ് ചെയ്തു. ശനിയാഴ്ച രാവിലെ അറബിക്കടലിൽ നിലയുറപ്പിച്ചിരുന്ന ഐഎൻഎസ് വിക്രമാദിത്യയുടെ ഡെക്കിലേക്കാണ് തേജസ് വിമാനം വിജയകരമായി ഇറങ്ങിയത്. ഇതോടെ ഒരു വിമാനവാഹിനിക്കപ്പലിൽ വിമാനം ലാൻഡിങ് ശേഷി നേടിയ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. റഷ്യ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ, ചൈന എന്നിവയാണ് ഈ നേട്ടം മുൻപ് കൈവരിച്ചിട്ടുള്ളത്.

ഇതാദ്യമായാണ് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റിന്റെ നേവി വേരിയന്റ്, തേജസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽ ലാൻഡ് ചെയ്യുന്നത്. വിമാനവാഹിനിക്കപ്പൽ ഉപയോഗിച്ചുള്ള യുദ്ധപ്രവർത്തനങ്ങൾക്ക് തദ്ദേശിയ വിമാനങ്ങൾ പ്രയോഗിക്കാൻ ഇതോടെ സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP