Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക്ഡൗണിനെ തുടർന്ന് ജോലി പോയി, കുടുംബം പോറ്റാൻ യാതൊരു വഴിയുമില്ല; അമ്പതുകാരൻ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു; റേഷൻ ലഭിച്ച അരി തികയില്ലെന്നും മറ്റ് സാധനങ്ങൾ വാങ്ങാൻ കയ്യിൽ പണമില്ലെന്നും ആത്മഹത്യ കുറിപ്പിൽ

ലോക്ക്ഡൗണിനെ തുടർന്ന് ജോലി പോയി, കുടുംബം പോറ്റാൻ യാതൊരു വഴിയുമില്ല; അമ്പതുകാരൻ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു; റേഷൻ ലഭിച്ച അരി തികയില്ലെന്നും മറ്റ് സാധനങ്ങൾ വാങ്ങാൻ കയ്യിൽ പണമില്ലെന്നും ആത്മഹത്യ കുറിപ്പിൽ

സ്വന്തം ലേഖകൻ

ലഖ്‌നൗ: കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടമായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കുടുംബം പോറ്റാൻ മറ്റ് വഴിയില്ലെന്ന് കത്തെഴുതി വച്ചാണ് അമ്പതുകാരാൻ ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ ലഖിപൂർ സ്വദേശി ഭാനു പ്രകാശ് ഗുപ്തയാണ് ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തത്.

ഹോട്ടൽ തൊഴിലാളിയായിരുന്ന ഭാനുപ്രകാശിന് ലോക്ക്ഡൗൺ നിലവിൽ വന്നതോടെ തൊഴിൽ നഷ്ടപ്പെട്ടിരുന്നു. അമ്മയും ഭാര്യയും നാലു മക്കളും അടങ്ങുന്നതാണ് ഭാനുപ്രകാശിന്റെ കുടുംബം. റേഷൻ ലഭിച്ച അരി തികയില്ലെന്നും മറ്റ് സാധനങ്ങൾ വാങ്ങാൻ കയ്യിൽ പണമില്ലെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. എന്നാൽ, ഇയാൾക്കും കുടുംബത്തിനും ആവശ്യത്തിന് റേഷൻ നൽകിയിരുന്നു എന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചത്.

അതിനിടെ, ആത്മഹത്യക്ക് പിന്നാലെ ഉത്തർപ്രദേശ് സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന തിരക്കിൽ ആത്മഹത്യ കുറിപ്പ് ഉത്തർപ്രദേശ് സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. അതേസമയം, ഭാനു പ്രകാശിന്റെ കുടുംബത്തിന് സംസ്ഥാനസർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP