Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മഹത്യക്കു ശ്രമിച്ചു പരാജയപ്പെട്ടവർക്കിനി നിയമത്തിന്റെ നൂലാമാലകളില്ല; ആത്മഹത്യാശ്രമം കുറ്റമല്ല; ഐപിസി 309 കേന്ദ്രസർക്കാർ റദ്ദാക്കും

ആത്മഹത്യക്കു ശ്രമിച്ചു പരാജയപ്പെട്ടവർക്കിനി നിയമത്തിന്റെ നൂലാമാലകളില്ല; ആത്മഹത്യാശ്രമം കുറ്റമല്ല; ഐപിസി 309 കേന്ദ്രസർക്കാർ റദ്ദാക്കും

ന്യൂഡൽഹി: ജീവിതത്തിൽ കടുത്ത നിരാശയെത്തുടർന്ന് ആത്മഹത്യക്കു ശ്രമിച്ചു പരാജയപ്പെടുന്നവരെ പിന്നീട് കാത്തിരിക്കുന്നത് പൊലീസ് കേസാണ്. ആത്മഹത്യാശ്രമത്തിന് പിന്നീട് കേസും നൂലാമാലകളുമായി നടക്കുമ്പോൾ ഒന്നും വേണ്ടായിരുന്നെന്ന ചിന്തയാകും പലർക്കും.

ഇനിയെന്തായാലും ഈ പേടി വേണ്ട. ആത്മഹത്യക്കു ശ്രമിച്ചവരെ പിന്നെയും കുരുക്കുന്ന ഏർപ്പാട് കേന്ദ്രസർക്കാർ പിൻവലിക്കുന്നു.

ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്നുറ്റി ഒമ്പതാം വകുപ്പ് റദ്ദാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. നിയമകമ്മിഷൻ ശുപാർശ പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ രേഖാമൂലം അറിയിച്ചു. ഈ തീരുമാനത്തിന് 18 സംസ്ഥാന സർക്കാരുകളുടേയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളുടെയും അംഗീകാരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് മനുഷ്യത്വമില്ലാത്തതാണെന്ന് നിയമ കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെത്തുടർന്നാണ് പുതിയ തീരുമാനത്തിന് കേന്ദ്രസർക്കാർ നീക്കം. ഒരു വർഷം വരെ തടവ് ലഭിച്ചേക്കാവുന്ന ഗുരുതരമായ കുറ്റമായിരുന്നു ആത്മഹത്യാശ്രമം. എന്നാൽ ആത്മഹത്യാശ്രമം കുറ്റകരമാണ് എന്ന നിയമത്തിനെതിരെ സുപ്രീം കോടതിയും വിവിധ മനുഷ്യാവകാശ സംഘടനകളും നിരവധി തവണ രംഗത്തു വന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP