Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിലിങ്; ബെംഗലൂരുവിൽ 21കാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ പുറത്ത് വരുന്നത് കാമുകന്റെ ക്രൂരകൃത്യം; കേസിൽ 24കാരൻ അറസ്റ്റിലായെന്നും മൂന്നു മാസമായി ഇയാളും പെൺകുട്ടിയും അകൽച്ചയിലായിരുന്നെന്നും പൊലീസ്

നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിലിങ്; ബെംഗലൂരുവിൽ 21കാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ പുറത്ത് വരുന്നത് കാമുകന്റെ ക്രൂരകൃത്യം; കേസിൽ 24കാരൻ അറസ്റ്റിലായെന്നും മൂന്നു മാസമായി ഇയാളും പെൺകുട്ടിയും അകൽച്ചയിലായിരുന്നെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: തന്റെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 21കാരിയുടെ ആത്മഹത്യ. സംഭവത്തിൽ 24കാരൻ അറസ്റ്റിലായെന്ന് ബെംഗലൂരു പൊലീസ് അറിയിച്ചു. തിമ്മയ്യ ഗാർഡൻ സ്വദേശിനിയായ പെൺകുട്ടിയെയാണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കേസിൽ പെൺകുട്ടിയുടെ കാമുകനായ വിവേക് ഗൗഡ (24) അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. വിവേകും പെൺകുട്ടിയും തമ്മിൽ കഴിഞ്ഞ മൂന്നു മാസത്തിലേറെയായി അകൽച്ചയിലായിരുന്നു.

ഇതിനിടെ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ തന്റെ ഫോണിലുണ്ടെന്നും ഇത് സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നുമാണ് വിവേക് ഭീഷണി മുഴക്കിയിരുന്നത്. എന്നാൽ തന്റെ കൈയിൽ പണമില്ലെന്നും അത് സംഘടിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടെന്നും എന്നാൽ പണം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് വിവേക് ശല്യം ചെയ്യുന്നത് തുടരുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഇതോടെ മാനസികമായി തകർന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതോടെയാണ് വിവേക് ഗൗഡ നിരന്തരമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി വീട്ടുകാർ കണ്ടെത്തി. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ആർ.ടി. നഗറിലെ വീട്ടിലെത്തിയാണ് വിവേക് ഗൗഡയെ അറസ്റ്റ് ചെയ്തത്. കംപ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP