Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുനിൽ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഡിസംബർ രണ്ടിന് ചുമതലയേൽക്കും; നിയമനം നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത് വിരമിക്കുന്ന ഒഴിവിലേക്ക്

സുനിൽ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഡിസംബർ രണ്ടിന് ചുമതലയേൽക്കും; നിയമനം നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത് വിരമിക്കുന്ന ഒഴിവിലേക്ക്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി സുനിൽ അറോറയെ നിയമിച്ചു. ഡിസംബർ രണ്ടിനാണ് ഇദ്ദേഹം ചുമതലയേൽക്കുക. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് സുനിൽ അറോറ. തിങ്കളാഴ്ച രാത്രിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്.

കഴിഞ്ഞ സെപ്റ്റംബർ മുതൽ തിരഞ്ഞെടുപ്പ് കമ്മിഷണറാണ് അറോറ. അറുപത്തിരണ്ടുകാരനായ ഇദ്ദേഹത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ മൂന്നുവർഷം കാലാവധിയുണ്ട്.

രാജസ്ഥാൻ കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അറോറ വാർത്താവിനിമയ വകുപ്പ് സെക്രട്ടറി, നൈപുണി വികസന വകുപ്പ് സെക്രട്ടറി, വ്യോമയാന വകുപ്പ് ജോയന്റ് സെക്രട്ടറി, ഇന്ത്യൻ എയർലൈൻസ് ചീഫ് മാനേജിങ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

2005-2008 കാലയളവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും അതിന് മുമ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP