Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാത്മാവിനെ കൊന്ന ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് പ്രജ്ഞക്കു പറയാം; പ്രജ്ഞയെ വിമർശിച്ചാൽ അപ്പോൾ അകത്താവും; എങ്ങനെയുണ്ട് നമ്മുടെ രാജ്യത്തെ നിയമം; ഭോപ്പാലിൽ ഡോക്ടറെ അറസ്റ്റു ചെയ്തത് പ്രജ്ഞയെ വിമർശിച്ചതിന്

മഹാത്മാവിനെ കൊന്ന ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് പ്രജ്ഞക്കു പറയാം; പ്രജ്ഞയെ വിമർശിച്ചാൽ അപ്പോൾ അകത്താവും; എങ്ങനെയുണ്ട് നമ്മുടെ രാജ്യത്തെ നിയമം; ഭോപ്പാലിൽ ഡോക്ടറെ അറസ്റ്റു ചെയ്തത് പ്രജ്ഞയെ വിമർശിച്ചതിന്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഹോമിയോ ഡോക്ടറെ അറസ്റ്റ് ചെയ്തത് മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ഗാന്ധി ഘാതകൻ ഗോഡ്സെയെ ദേശഭക്തനെന്നു വിളിച്ച് വിവാദത്തിലാവുകയും ചെയ്ത ഭോപാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ് താക്കൂറിനെ ഫേസ്‌ബുക്കിലൂടെ അപമാനിച്ചെന്നാരോപിച്ച്. വിഖ്രോളി സ്വദേശി സുനിൽകുമാർ നിഷാദി(38)നെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎസ്‌പി നേതാവ് കാൻഷിറാം രൂപീകരിച്ച മൈനോറിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ(ബിഎഎംസിഇഎഫ്) അംഗമാണ് സുനിൽകുമാർ നിഷാദ്. രവീന്ദ്ര തിവാരി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസിന്റെ നടപടി.

സുനിൽകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഹിന്ദു വിരുദ്ധവും ബ്രാഹ്ണമ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരുന്നത്. സംഭവത്തിൽ ഇക്കഴിഞ്ഞ മെയ് 11നാണു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ഐപിസി 259 എ വകുപ്പ് പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനാണ് വിക്രോളിയിലെ പാർക്സൈറ്റ് പൊലീസ് നിഷാദിനെതിരേ കേസെടുത്തത്. ഇതേത്തുടർന്ന് മുംബൈ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. നിഷാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റും കമ്മന്റും ഹിന്ദു വിരുദ്ധവും ബ്രാഹ്മണ വിരുദ്ധവുമാണെന്നാണ് തിവാരിയുടെ പരാതിയിൽ ആരോപിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി നിഷാദ് സുനിൽകുമാർ ഇത്തരം പോസ്റ്റുകളിടുന്നതായും തിവാരി ആരോപിച്ചു. കുറച്ചു ദിവസം മുമ്പാണ് അപമാനകരമായ പോസ്റ്റ് കണ്ടത്. ഇതോടെയാണ് പൊലീസിൽ രേഖാമൂലം പരാതി നൽകാൻ തീരുമാനിച്ചത്. പൊലീസ് നന്നായി സഹകരിക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തെന്നു തിവാരി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു. ആറുമാസം മുമ്പ് മറ്റൊരാളും സുനിൽകുമാർ നിഷാദിനെതിരേ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും തിവാരി പറഞ്ഞു. നേരത്തേ, വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്തു കൊണ്ട് സുനിൽകുമാർ നിഷാദ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ചതിൽ മാപ്പു പറഞ്ഞ് പ്രജ്ഞാ സിങ് തടിയൂരി. പ്രസ്താവന വിവാദമായതോടെ പ്രജ്ഞ മാപ്പു പറയണമെന്നു ബിജെപി ആവശ്യപ്പെട്ടിരുന്നു.

ഗോഡ്‌സെയെ ഭീകരവാദി എന്നു വിളിക്കുന്നവർ ആത്മപരിശോധന നടത്തണം. തിരഞ്ഞെടുപ്പിൽ ഇവർക്കു തക്കതായ മറുപടി ലഭിക്കും എന്നുമായിരുന്നു പ്രജ്ഞയുടെ വാക്കുകൾ. രാജ്യത്തെ ആദ്യത്തെ ഭീകരവാദി ഗോഡ്‌സെ ആയിരുന്നുവെന്ന നടൻ കമൽഹാസന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു പ്രജ്ഞ.

നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, ഇപ്പോഴും ആണ്. എന്നും അങ്ങനെയായിരിക്കും. അദ്ദേഹത്തെ ഭീകരവാദിയെന്നു വിളിക്കുന്നവർ സ്വയം ഉള്ളിലേക്കു നോക്കണമെന്നും തിരഞ്ഞെടുപ്പിൽ ഇതിനുള്ള മറുപടി ലഭിക്കുമെന്നും പ്രജ്ഞ പറഞ്ഞു. 2008ലെ മാലെഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ ഇപ്പോൾ ജാമ്യത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP