Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുൻജുവാൻ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഏറ്റുമുട്ടലിൽ വധിച്ചു; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസിനെ വധിച്ചത് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ

സുൻജുവാൻ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഏറ്റുമുട്ടലിൽ വധിച്ചു; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസിനെ വധിച്ചത് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ

ന്യൂഡൽഹി: സുൻജുവാൻ സൈനിക ക്യാമ്പിനുനേരെ ഫെബ്രുവരിയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്.

തെക്കൻ കശ്മീരിലെ ഹത്തിവാര ലെതാപോറയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് മുഫ്തി വഖാസിനെ വധിച്ചത്. ഭീകരനുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മുഫ്തി വഖാസിൽ നിന്ന് നിരവധി ആയുധങ്ങളും സൈന്യം കണ്ടെത്തിയതായി കശ്മീർ ഐജി എസ്‌പി.പാനി അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 10നാണ് സുൻജുവാൻ ഭീകരാക്രമണം നടന്നത്. സൈനികക്യാമ്പിൽ നുഴഞ്ഞുകയറിയ സംഘം ആറു സൈനികർ അടക്കം ഏഴു പേരെ കൊലപ്പെടുത്തി. നുഴഞ്ഞുകയറിയ 3 ഭീകരരെയും സൈന്യം വധിച്ചിരുന്നു. സൈനിക ക്യാമ്പ് ആക്രമണത്തിന്റെ സൂത്രധാരനായ മുഫ്തി വഖാസിനെ വധിക്കാനായത് തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് സൈന്യം പ്രതികരിച്ചു.

വഖാസിന്റെ മുൻഗാമി നൂർ മൊഹമ്മദ് താന്ത്രിയെയും കഴിഞ്ഞ ഡിസംബറിൽ സൈന്യം വകവരുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP