Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലബാർ മെഡിക്കൽ കോളെജിലെ വിദ്യാർത്ഥികളുടെ പ്രവേശനം നിയമപരമാക്കണമെന്ന് ഹർജി; മാനേജ്മെന്റ് ക്വാട്ടയിൽ ഉള്ള സീറ്റുകളിൽ പ്രവേശനം നടത്താൻ മാനേജ്മെന്റുകൾക്കല്ലേ അധികാരമെന്ന് സുപ്രീംകോടതി; സ്പോട്ട് അഡ്‌മിഷൻ നടത്തി തോന്നിയത് പോലെ പ്രവേശനം നടത്താൻ മാനേജ്മെന്റുകൾക്ക് അധികാരമില്ലെന്ന് സമിതി

മലബാർ മെഡിക്കൽ കോളെജിലെ വിദ്യാർത്ഥികളുടെ പ്രവേശനം നിയമപരമാക്കണമെന്ന് ഹർജി; മാനേജ്മെന്റ് ക്വാട്ടയിൽ ഉള്ള സീറ്റുകളിൽ പ്രവേശനം നടത്താൻ മാനേജ്മെന്റുകൾക്കല്ലേ അധികാരമെന്ന് സുപ്രീംകോടതി; സ്പോട്ട് അഡ്‌മിഷൻ നടത്തി തോന്നിയത് പോലെ പ്രവേശനം നടത്താൻ മാനേജ്മെന്റുകൾക്ക് അധികാരമില്ലെന്ന് സമിതി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മാനേജ്മെന്റ് ക്വാട്ടയിൽ ഉള്ള സീറ്റുകളിൽ പ്രവേശനം നടത്താൻ മാനേജ്മെന്റുകൾക്കല്ലേ അധികാരമെന്ന് സുപ്രിം കോടതി. മലബാർ മെഡിക്കൽ കോളെജിലെ പത്ത് വിദ്യാർത്ഥികളുടെ പ്രവേശനം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദത്തിനിടെയാണ് സുപ്രിം കോടതിയുടെ ചോദ്യം. ഹർജിയിൽ നാളെയും വാദം തുടരും. വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷ നൽകിയിട്ടില്ല എന്നത് മാത്രമാണോ സർക്കാരിന്റെ കേസെന്നും കോടതി ആരാഞ്ഞു.

എന്നാൽ സ്പോട്ട് അഡ്‌മിഷൻ നടത്തി തോന്നിയത് പോലെ പ്രവേശനം നടത്താൻ മാനേജ്മെന്റുകൾക്ക് അധികാരമേ ഇല്ലെന്ന് പ്രവേശന മേൽനോട്ടസമിതി അറിയിച്ചു. പ്രവേശന മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവേശനം നടത്താൻ ആർക്കും കോടതി അനുമതി നൽകരുതെന്നും പ്രവേശന മേൽനോട്ടസമിതി ആവശ്യപ്പെട്ടു. മേൽനോട്ട സമിതി വാദങ്ങളെ സംസ്ഥാന സർക്കാരും പിന്തുണച്ചേക്കും. നാളെയാണ് സർക്കാർ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP