Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഷം കുത്തിവയ്ക്കുന്നതും വെടിവെച്ചു കൊല്ലുന്നതും പ്രാകൃതവും അപരിഷ്‌കൃതവുമായ രീതി; വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ മരണം വരെ തൂക്കിലേറ്റുന്നതാണ് ഉചിതമായ ശിക്ഷ; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

വിഷം കുത്തിവയ്ക്കുന്നതും വെടിവെച്ചു കൊല്ലുന്നതും പ്രാകൃതവും അപരിഷ്‌കൃതവുമായ രീതി; വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ മരണം വരെ തൂക്കിലേറ്റുന്നതാണ് ഉചിതമായ ശിക്ഷ; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരുടെ ശിക്ഷ നടപ്പിലാക്കുന്നതിനായി വിഷം കുത്തിവയ്ക്കുന്നതും വെടിവെച്ചു കൊല്ലുന്നതും പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് കേന്ദ്ര സർക്കാർ. മരണം വരെ തൂക്കിലേറ്റുന്നതാണ് ഉചിതമായ ശിക്ഷയെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. മരണം വരെ തൂക്കിലേറ്റുന്ന ശിക്ഷാരീതിക്കെതിരേയുള്ള പൊതുതാത്പര്യ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

വേദനയില്ലാത്ത മരണം എന്ന നിലയിൽ 110 വർഷമായി അമേരിക്കയിൽ ഉപയോഗിക്കുന്ന വിഷം കുത്തിവെച്ചുള്ള മരണം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനിടയുള്ളതാണ്. വെടിവെച്ചു കൊലപ്പെടുത്തുന്ന രീതിയാണെങ്കിൽ, ഹൃദയത്തിൽ വെടിയേറ്റില്ലെങ്കിൽ മരണം ഭയാനകമാകും. മാത്രമല്ല, ഹൃദയം നിശ്ചലമാക്കുന്ന വിധത്തിൽ വെടിവയ്ക്കാൻ കഴിയുന്നവരെ കണ്ടെത്തുന്നതു അപ്രായോഗികമാണെന്നും സർക്കാർ നൽകിയ സത്യവാങ്മൂലം വിശദമാക്കുന്നു. എന്നാൽ, കഴുത്തിൽ കുരുക്കിട്ട് മരണം ഉറപ്പാക്കുന്ന രീതി പിഴവുകളില്ലാത്തതും സാന്പത്തികമായി യോജിക്കുന്നതുമാണെന്നും സർക്കാർ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP