Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികൾക്കെതിരായ ലൈംഗിക പീഡനക്കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി; രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും സുപ്രീം കോടതിയുടെ നിർദ്ദേശം; നടപടികൾ നിരീക്ഷിക്കുവാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക സമിതി

കുട്ടികൾക്കെതിരായ ലൈംഗിക പീഡനക്കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി; രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും സുപ്രീം കോടതിയുടെ നിർദ്ദേശം; നടപടികൾ നിരീക്ഷിക്കുവാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക സമിതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക പീഡനക്കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.

നടപടികൾ നിരീക്ഷിക്കുവാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക സമിതിക്കു രൂപം നൽകണമെന്നും നിർദേശമുണ്ട്. അടുത്തിടെ പോക്‌സോ നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിനു രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. ഇതോടെ ഇത്തരം കേസുകളിൽ കടുത്ത ശിക്ഷ വിധിക്കാൻ കോടതികൾക്കാവും.

പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കെതിരേയുള്ള കൊടുംകുറ്റകൃത്യങ്ങൾക്കാണ് വധശിക്ഷ വരെ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP