Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ബിജെപി പ്രവർത്തകന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി; കോടതി തീരുമാനം അറിയിച്ചതോടെ ഹർജി പിൻവലിച്ച് അശ്വനി കുമാർ

സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ബിജെപി പ്രവർത്തകന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി; കോടതി തീരുമാനം അറിയിച്ചതോടെ ഹർജി പിൻവലിച്ച് അശ്വനി കുമാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ബിജെപി പ്രവർത്തകനായ അശ്വനി കുമാറിന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേസ് പരിഗണിക്കാൻ കോടതി വിസമ്മതിച്ചതോടെ ഹർജി അശ്വനി കുമാർ പിൻവലിച്ചു. നേരത്തെ, സോഷ്യൽ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അശ്വിനി ഉപാധ്യായ എന്ന ബിജെപി നേതാവായ അഭിഭാഷകൻ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നു. വ്യാജവാർത്തകളും മറ്റും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് തടയാൻ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ കഴിയുമെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്.

സുപ്രീംകോടതി വിഷയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഫേസ്‌ബുക്ക് സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും വിവിധ സാമൂഹ്യ മാധ്യങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ തടയാനും വ്യാജവാർത്ത പ്രചരിക്കുന്നത് നിയന്ത്രിക്കാനും ആധാറുമായുള്ള ബന്ധിപ്പിക്കൽ ഗുണകരമാകുമെന്നാണ് അന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയോട് പറഞ്ഞത്. പക്ഷേ ആധാറുമായി അക്കൗണ്ടുകൾ ബന്ധിപ്പിച്ചാൽ അത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതിന് കാരണമാകുമെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെ കേന്ദ്രസർക്കാർ മാർഗരേഖ കൊണ്ടുവരണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP