Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാഴാഴ്‌ച്ച വരെ സിബിഐ കസ്റ്റഡി നീട്ടിയതിനാൽ ചിദംബരത്തിന് ഒഴിവാകുന്നത് തീഹാർ ജയിൽ വാസം; ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയെ തീഹാർ ജയിലിലേക്ക് അയക്കേണ്ടെന്ന് സുപ്രീംകോടതി; സിബിഐ കസ്റ്റഡി മൂന്നു ദിവസത്തേക്ക് കൂടി നീട്ടുന്നത് വിചാരണക്കോടതി ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കാത്ത പശ്ചാത്തലത്തിൽ

വ്യാഴാഴ്‌ച്ച വരെ സിബിഐ കസ്റ്റഡി നീട്ടിയതിനാൽ ചിദംബരത്തിന് ഒഴിവാകുന്നത് തീഹാർ ജയിൽ വാസം; ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയെ തീഹാർ ജയിലിലേക്ക് അയക്കേണ്ടെന്ന് സുപ്രീംകോടതി; സിബിഐ കസ്റ്റഡി മൂന്നു ദിവസത്തേക്ക് കൂടി നീട്ടുന്നത് വിചാരണക്കോടതി ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കാത്ത പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ സിബിഐ ചോദ്യം ചെയ്തുവരുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി കാലാവധി വ്യാഴാഴ്‌ച്ച വരെ നീട്ടി. കസ്റ്റഡി കാലാവധി നീട്ടണമെന്ന് പ്രതിയായ ചിദംബരത്തിന്റെ അഭിഭാഷകൻ തന്നെ ഇന്ന് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റഡി നീട്ടിയില്ലെങ്കിൽ തീഹാർ ജയിലിൽ പോകേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം ആവശ്യപ്പെട്ടത്. തുടർന്ന് ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ജയിലിലേക്കയക്കാതെ വീട്ടു തടങ്കലിൽ പാർപ്പിക്കണമെന്ന ആവശ്യം കേട്ടശേഷമാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ ഇളവ് നൽകിയത്.

ഇന്നാണ് സിബിഐ കസ്റ്റഡിയുടെ കാലാവധി തീരുന്നത്. ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിച്ചില്ലെങ്കിൽ സിബിഐ കസ്റ്റഡി മൂന്നു ദിവസം കൂടി ദീർഘിപ്പിച്ചതായി കണക്കാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാലജാമ്യത്തിന് വേണ്ടിയുള്ള ചിദംബരത്തിന്റെ അപേക്ഷ പരിഗണിക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചിദംബരം ഇപ്പോൾ സിബിഐ ആസ്ഥാനത്തെ ഗസ്റ്റ് ഹൗസിലാണ് ഉള്ളത്. ചിദംബരത്തിന്റെ അഭിഭാഷകനായ കപിൽ സിബലാണ് തിഹാർ ജയിലിലേക്ക് അയക്കരുതെന്ന് കോടതിയിൽ ആവശ്യം ഉന്നയിച്ചത്. ചിദംബരത്തിന് 74 വയസായി. അദ്ദേഹത്തെ സംരക്ഷിക്കേണ്ടതുണ്ട്. അദ്ദേഹത്തെ തിരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടാൽ തിഹാർ ജയിലിൽ കഴിയേണ്ടിവരും എന്നും കപിൽ സിബൽ വാദിച്ചു.

ഓഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 11 ദിവസമാണ് ഇതുവരെ അദ്ദേഹം സിബിഐ കസ്റ്റഡിയിൽ കഴിഞ്ഞത്. ജസ്റ്റിസുമാരായ ആർ.ബാനുമതി, എ.എസ് ബൊപ്പണ്ണ എന്നിവരാണ് ഹർജികളിൽ വാദം കേട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP