Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൗക്കീദാർ പരാമർശം, രാഹുൽ ഗാന്ധിക്ക് തിരിച്ചടി; കോടതി അലക്ഷ്യക്കേസിൽ സുപ്രീം കോടതി നോട്ടീസ്; കോൺഗ്രസ് അദ്ധ്യക്ഷൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി; മുപ്പതാം തീയതി കേസ് വീണ്ടു പരിഗണിക്കും

ചൗക്കീദാർ പരാമർശം, രാഹുൽ ഗാന്ധിക്ക് തിരിച്ചടി; കോടതി അലക്ഷ്യക്കേസിൽ സുപ്രീം കോടതി നോട്ടീസ്; കോൺഗ്രസ് അദ്ധ്യക്ഷൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി; മുപ്പതാം തീയതി കേസ് വീണ്ടു പരിഗണിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡെൽഹി:റഫാൽ വിധിയുമായി ബന്ധപ്പെട്ട് കാവൽക്കാരൻ കള്ളനാണെന്ന് കോടതിയും കണ്ടെത്തിയെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. കോടതി അലക്ഷ്യക്കേസിൽ സുപ്രീം കോടതി നോട്ടീസ്. രാഹുൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുപ്രീം കോടതി രാഹുലിന് നോട്ടീസ് നൽകിയത്. മുപ്പതാം തീയതി കേസ് വീണ്ടു പരിഗണിക്കും

റഫാൽ വിഷയത്തിൽ ചൗക്കീദാർ കള്ളനാണെന്ന് സുപ്രീം കോടതിയും പറഞ്ഞുവെന്ന തന്റെ പ്രസ്താവനയ്ക്കാണ് രാഹുൽ ഗാന്ധിക്ക് എതിരെ കോടതി അലക്ഷ്യ ഹർജി. ഈ കേസിൽ രാഹുൽ കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽ ഇങ്ങനെ പറഞ്ഞു പോയതാണെന്നും കാവൽക്കാരൻ കള്ളനാണെന്ന പരാമർശം കോടതി നടത്തിയെന്ന പ്രസ്താവനയിൽ ഖേദമുണ്ടെന്നും കാണിച്ച് രാഹുൽ കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു.

റഫാലുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രാലയത്തിൽ നിന്ന് കടത്തിയ രേഖകൾ തെളിവായി പരിശോധിക്കുമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീകോടതി വിധിച്ചതായി രാഹുൽ പ്രതികരിച്ചത്. എന്നാൽ കോടതി വിധിയിലൊരിടത്തും ഇത്തരം പരാമർശമില്ലെന്നും രാഹുൽ കള്ളം പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.തങ്ങൾ പറയാത്ത കാര്യങ്ങൾ കോടതിയുടെ തലയിൽ കെട്ടിവയ്ക്കരുതെന്ന് സുപ്രീം കോടതി ഹർജി പരിഗണിച്ചപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് രാഹുലിന്റെ മാപ്പപേക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP