Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന ഹർജി പാക്കിസ്ഥാൻ സുപ്രീം കോടതി തള്ളി; ഹർജി തള്ളിയത് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്

ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന ഹർജി പാക്കിസ്ഥാൻ സുപ്രീം കോടതി തള്ളി; ഹർജി തള്ളിയത് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പാക്കിസ്ഥാൻ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സാഖിബ് നിസാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഹർജി തള്ളിയത്. ഇമ്രാൻഖാൻ സത്യസന്ധനും നീതിമാനുമല്ലെന്നും അതിനാൽ അയോഗ്യനാക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

ഇമ്രാൻ ഖാൻ കഴിഞ്ഞ ദേശീയ അസംബ്ലി അംഗമായിരുന്ന കാലത്ത് സമർപ്പിച്ച ഹർജിയാണെന്നും ദേശീയ അസംബ്ലിയുടെ കാലാവധി കഴിഞ്ഞതാണെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ഹർജി തള്ളിയത്. 2017 മേയിൽ അഡ്വ. ദന്യാൽ ചൗധരിയാണ് ഹർജി ഫയൽ ചെയ്തത്. അന്ന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക ആറംഗ സംഘത്തെ കോടതി ചുമതലപ്പെടുത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു ഇമ്രാൻ ഖാനെതിരെയുള്ള ഹർജി കോടതിയിലെത്തിയത്.

എന്നാൽ അന്നുമുതൽ ഹർജി കോടതിയിൽ തീരുമാനമാകാതെ കിടക്കുകയായിരുന്നു. ഹർജി സമർപ്പിച്ച് ഒരുവർഷത്തിന് ശേഷമാണ് ഇതിൽ കോടതി തീരുമാനമെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP