Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിവസങ്ങളോളം നീണ്ട സാരിഡോണിന്റെ 'തലവേദനയ്ക്ക്' ശമനം; തലവേദനയ്ക്കായി ഉപയോഗിച്ചിരുന്ന സാരിഡോണിനും മറ്റ് രണ്ട് മരുന്നുകൾക്കും ഏർപ്പെടുത്തിയിരുന്ന കേന്ദ്ര സർക്കാർ വിലക്ക് നീക്കി സുപ്രീം കോടതി ഉത്തരവ്; കഴിഞ്ഞയാഴ്‌ച്ച കേന്ദ്ര സർക്കാർ നിരോധിച്ചത് സാരിഡോണും പാൻദേം സ്‌കിൻ ക്രീമുമമടക്കം 328 മരുന്നുകൾ; മനുഷ്യ ശരീരത്തിന് ഇവ ദൂഷ്യം ചെയ്യുന്നുവെന്ന് വ്യക്തമാക്കി റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ ഏറ്റവും പേരുകേട്ട മരുന്നാണ് സാരിഡോൺ. തലവേദനയ്ക്കായി ഉപയോഗിച്ചിരുന്ന ഈ മരുന്നുൾപ്പടെയുള്ളവയ്ക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ സുപ്രീം കോടതി ഇടപെട്ട് നീക്കിയത്. ഇന്ന് രാവിലെയാണ് സാരിഡോണിനും രണ്ടു മറ്റു മരുന്നുകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കികൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. മരുന്ന് കമ്പനികൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

ഇത്തരത്തിലുള്ള 328 മരുന്നുകൾ നിരോധിച്ചുകൊണ്ട് കഴിഞ്ഞയാഴ്‌ച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ മരുന്നുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന് വ്യക്തമാക്കിയാണ് നിരോധനം കൊണ്ട് വന്നത്. സാരിഡോൺ, സ്‌കിൻ ക്രീമായ പാൻദേം എന്നിവ നിരോധിച്ച മരുന്നുകളുടെ കൂട്ടത്തിൽ പെടുന്നു. മനുഷ്യന്റെ ആരോഗ്യത്തിനു ഈ മരുന്നുകൾ ദൂഷ്യം ചെയ്യുന്നതായും ഉത്തരവിൽ പറയുന്നു.

ഇത് മരുന്ന് ബിസിനസ് മേഖലയ്ക്ക് 1600 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി ഇന്ത്യൻ ഡ്രഗ്‌സ് മാനുഫാക്റ്ററേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ദീപിനാഥ് റോയ് ചൗധരി പറഞ്ഞു. ഡ്രഗ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡിന്റെ ശുപാർശ അനുസരിച്ചാണ് ആരോഗ്യ മന്ത്രാലയം മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP