Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം മാതാപിതാക്കൾ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് കൗൺസലിംഗിന് എത്തിയത് നിരവധി കുട്ടികൾ; മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിപ്പിക്കില്ലെന്ന് വിദ്യാർത്ഥികളെ കൊണ്ട് ശപഥംചെയ്യിക്കാൻ വലന്റൈൻസ് ഡേയിൽ യുപിയിൽ പ്രതിജ്ഞാ പരിപാടി; ചിരിക്‌ളബിന്റെ നേതൃത്വത്തിൽ പ്രതിജ്ഞ ചൊല്ലുക പതിനായിരം വിദ്യാർത്ഥികൾ

പ്രണയം മാതാപിതാക്കൾ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് കൗൺസലിംഗിന് എത്തിയത് നിരവധി കുട്ടികൾ; മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിപ്പിക്കില്ലെന്ന് വിദ്യാർത്ഥികളെ കൊണ്ട് ശപഥംചെയ്യിക്കാൻ വലന്റൈൻസ് ഡേയിൽ യുപിയിൽ പ്രതിജ്ഞാ പരിപാടി; ചിരിക്‌ളബിന്റെ നേതൃത്വത്തിൽ പ്രതിജ്ഞ ചൊല്ലുക പതിനായിരം വിദ്യാർത്ഥികൾ

സൂററ്റ് : നിങ്ങൾ കൂട്ടുകാരെ സ്‌നേഹിക്കണം.. കൂടെ വീട്ടുകാരേയും സ്‌നേഹിക്കണം... വലന്റൈൻസ് ഡേയിൽ വിദ്യാർത്ഥികളുടെ വൻ പ്രതിജ്ഞാ പരിപാടി സംഘടിപ്പിച്ച് സൂററ്റിലെ സ്വകാര്യ സ്‌കൂളുകൾ. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയെടുക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. യുപിയിൽ സൂററ്റിലെ ഇരുപതോളം സ്വകാര്യ സ്‌ക്കുളുകളിൽ നിന്നായ് 10,000 വിദ്യാർത്ഥികളാണ് പ്രതിജ്ഞ ചൊല്ലുന്നത്. നഗരത്തിലെ ചിരി ക്ലബ് തെറാപിസ്റ്റായ കമലേഷ് മസലവ്വാലയുടെ നിർദേശത്തിന് സ്‌കൂളുകാരും സമ്മതംമൂളുകയായിരുന്നു.

പ്രതിജ്ഞക്കൊപ്പം ചൈൽഡ് സൈക്യാർട്ടിസ്റ്റായ ഡോക്ടർ മുകുൾ ചോക്സി എഴുതിയ ഒരു ഗാനവും വിദ്യാർത്ഥികൾ ആലപിക്കും. 'ദൈവം നൽകിയ ഈ ജീവിതത്തെ നാം സ്നേഹിക്കും, നമ്മുടെ സ്നേഹിതരെ പോലെതന്നെ മുഴുവൻ കുടുംബത്തെയും സ്നേഹിക്കും. നാം ശനിയാഴ്ചയും ഞായറാഴ്ചകളും പോലെ തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളെയും സ്നേഹിക്കും, നമ്മൾ വിദ്യാഭ്യാസത്തെ സ്നേഹിക്കണം, നമ്മൾ എല്ലാവരെയും സ്നേഹിക്കണം, നമ്മുടെ സ്‌കൂൾ, കോളേജ്, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, കൗൺസിലർ എന്നിവരെ നമ്മൾ സ്നേഹിക്കണം. വാലന്റൈൻ ദിനവും, ഉത്സവങ്ങളും ഞങ്ങൾ ഇഷ്ടപ്പെടുന്നു, എന്നാൽ ആദ്യം നമ്മുടെ മാതാപിതാക്കൾ പറയുന്ന സദ്ഗുണങ്ങളെ ഇഷ്ടപ്പെടണം... അനുസരിക്കണം... ഇതാണ് പാട്ടിന്റേയും പ്രതിജ്ഞയുടേയും ആശയം.

നിരവധി കുട്ടികൾ അവരുടെ പ്രണയം മാതാപിതാക്കൾ സമ്മതിക്കുന്നില്ലയെന്ന് പറഞ്ഞ് തന്നെ സമീപിക്കാറുണ്ടെന്നാണ് മസലവ്വാല പറയുന്നത്. ഞാൻ പ്രണയത്തിനെ എതിർക്കുന്ന ആളൊന്നുമല്ല. എന്നാൽ കൗൺസിലിങ് ചെയ്യുമ്പോൾ ഞാൻ കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രക്ഷിതാക്കളോട് കാണിക്കേണ്ട ബഹുമാനത്തെകുറിച്ചും അവർക്ക് പറഞ്ഞുകൊടുക്കാറുണ്ട്. രക്ഷിതാക്കൾ വിഷമത്തോടെയാണെങ്കിലും പ്രണയത്തെ സപ്പോർട്ട് ചെയ്യും എന്നും ഉപദേശിക്കാറുണ്ട്. ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികൾ എത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിജ്ഞാപരിപാടിയും പ്രണയദിനത്തിൽ സംഘടിപ്പിക്കുന്നത്.

ഏകദേശം ഇരുപതോളം സ്വകാര്യസ്‌ക്കുളുകളിലെ വിദ്യാർത്ഥികൾ വലന്റൈൻ പ്രതിജ്ഞയിൽ പങ്കെടുക്കും. 'പതിനേഴ് വയസിനും അതിന് മുകളിലും ഉള്ള വിദ്യാർത്ഥികളെയുമാണ് ഇതിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാൽ ഇത് ചെയ്യാൻ വേണ്ടി ആരെയും നിർബന്ധിക്കുന്നില്ല. താൽപ്പര്യമുള്ള ആർക്കും ഇതിൽ പങ്കെടുക്കാം എന്നതാണ് നിലപാടെന്നും സംഘാടകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP