Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ജെയിന്റ് കില്ലറുടെ' സഹായിയെ വെടിവച്ച് കൊന്ന് പ്രതികാരം; അമേഠിയിൽ സ്മൃതി ഇറാനിയുടെ വിശ്വസ്തനെ കൊന്നത് പുലർച്ച മൂന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം; സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിൽ ഞെട്ടി ബിജെപി; കൊല്ലപ്പട്ടത് വലം കൈയായി സ്മൃതി ഇറാനിയ്‌ക്കൊപ്പം നിന്ന പ്രാദേശിക നേതാവ്; ബരൗളിയുടെ കൊലപാതകം ക്ഷീണം ചെയ്യുക കോൺഗ്രസിന്; രാഹുലിന്റെ തോൽവിയുടെ പ്രതികാരം തീർക്കലെന്ന് ആരോപിച്ച് ബിജെപി

'ജെയിന്റ് കില്ലറുടെ' സഹായിയെ വെടിവച്ച് കൊന്ന് പ്രതികാരം; അമേഠിയിൽ സ്മൃതി ഇറാനിയുടെ വിശ്വസ്തനെ കൊന്നത് പുലർച്ച മൂന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം; സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിൽ ഞെട്ടി ബിജെപി; കൊല്ലപ്പട്ടത് വലം കൈയായി സ്മൃതി ഇറാനിയ്‌ക്കൊപ്പം നിന്ന പ്രാദേശിക നേതാവ്; ബരൗളിയുടെ കൊലപാതകം ക്ഷീണം ചെയ്യുക കോൺഗ്രസിന്; രാഹുലിന്റെ തോൽവിയുടെ പ്രതികാരം തീർക്കലെന്ന് ആരോപിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: അമേഠിയിൽ വിജയം ആഘോഷിച്ച സ്മൃതി ഇറാനിയുടെ വിശ്വസ്തൻ വെടിയേറ്റു മരിച്ചു. അമേഠിയിൽ പ്രാദേശിക ബിജെപി നേതാക്കളിൽ പ്രമുഖനായ സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. ബരൗലിയയിലെ ബിജെപിയുടെ വില്ലേജ് പ്രസിഡൻരായിരുന്നു സുരേന്ദ്ര സിങ്. സ്മൃതി ഇറാനിയുമായി ഏറെ അടുപ്പം സുരേന്ദ്ര സിംഗിനുണ്ടായിരുന്നു. സ്മൃതി ഇറായിടെ തന്റെ മേഖലയിൽ പ്രിയങ്കരിയാക്കിയത് ഇദ്ദേഹത്തിന്റെ ഇടപെടലാണ്. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയെ തോൽപ്പിച്ചുള്ള സ്മൃതിയുടെ വിജയം സുരേന്ദ്ര സിംഗിന് അഭിമാന നിമിഷമാണ് നൽകിയത്.

ഈ ആഘോഷങ്ങൾക്കിടെയാണ് സുരേന്ദ്ര സിംഗിന് വെടിയേറ്റത്. പ്രചരണത്തിൽ സ്മൃതിയെ അനുഗമിച്ചിരുന്ന നേതാവാണ് ഇദ്ദേഹം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സുരേന്ദ്ര സിംഗിനെ അജ്ഞാതർ വെടിവച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദങ്ങളുണ്ടാക്കിയ മേഖലയാണ് ബരൗലി. ഇവിടെ സ്മൃതി ഇറാനി വോട്ടർമാർക്ക് ഷൂ നൽകിയതായി പ്രിയങ്ക ആരോപിച്ചിരുന്നു. ഈ ചടങ്ങിന് ചുക്കാൻ പിടിച്ചത് സുരേന്ദ്ര സിംഗമായിരുന്നു. അതുകൊണ്ട് തന്നെ സുരേന്ദ്ര സിംഗിന്റെ കൊലപാതകം മേഖലയെ ആകെ ഞെട്ടിച്ചു. അക്രമത്തിന് വഴിയൊരുങ്ങാതിരിക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കി.

ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലമായിരുന്നു അമേഠി. അവിടയൊണ് രാഹുലിനെ തോൽപിച്ച് സ്മൃതി ഇറാനി നേട്ടമുണ്ടാക്കിയത്. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ചർച്ചയായ മണ്ഡലമായി അമേഠി മാറി. വലിയ വിജയാഘോഷമാണ് മണ്ഡലത്തിൽ ബിജെപി നടത്തിയത്. ഇതിന്റെ പ്രകോപനമാണ് സുരേന്ദ്ര സിംഗിന്റെ കൊലയിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുമ്പത്തെ പ്രതികാരം ഇപ്പോഴത്തെ രാഷ്ട്രീയാവസ്ഥയിൽ പ്രതിഫലിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

അക്രമി സംഘം സുരേന്ദ്ര സിങിനെ വീട്ടിൽ കയറിയാണ് വെടിവച്ച് കൊന്നത്. അതേസമയം അമേഠിയിൽ 55,120 വോട്ടിന്റെ ഭൂരപക്ഷത്തിലാണ് സ്മൃതി ഇറാനി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. 2014 ൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരപക്ഷത്തിലാണ് രാഹുൽ ഗാന്ധി അമേഠിയിൽ വിജയിച്ചത്. അതുകൊണ്ട് തന്നെ ഈ വിജയത്തിന്റെ പ്രതികാരം തീർക്കലാണ് സുരേന്ദ്ര സിംഗിന്റെ കൊലയെന്നാണ് ബിജെപിയുടെ ആരോപണം. ഇത് കോൺഗ്രസിനേയും വെട്ടിലാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP