Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാം പാർട്ടി തീരുമാനിക്കും; അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുഷമ സ്വരാജ്; പിന്മാറ്റം ആരോഗ്യ കാരണങ്ങളാലെന്ന് വിശദീകരിച്ച് കേന്ദ്ര മന്ത്രി

എല്ലാം പാർട്ടി തീരുമാനിക്കും; അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുഷമ സ്വരാജ്; പിന്മാറ്റം ആരോഗ്യ കാരണങ്ങളാലെന്ന് വിശദീകരിച്ച് കേന്ദ്ര മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: കേന്ദ്ര വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുഷമ സ്വരാജ് തന്നെയാണ് മാധ്യമങ്ങൾക്ക് മുമ്പാകെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് മത്സര രംഗത്ത് നിന്നുള്ള സുഷമയുടെ പിന്മാറ്റമെന്നാണ് സൂചന. പാർട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടയെന്നാണ് എന്റെ തീരുമാനം. പാർട്ടിയാണ് ഇനി തീരുമാനമെടുക്കേണ്ടത്-അവർ പറഞ്ഞു.66 കാരിയായ സുഷമാ സ്വരാജ് നിലവിൽ മധ്യപ്രദേശിലെ വിദിശ ലോക്സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് 2016ൽ മാസങ്ങളോളം സുഷമ സ്വരാജ് വിശ്രമത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP