Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിക്ക് സഞ്ചരിക്കാൻ തയ്യാറാക്കിയ വിമാനത്തിൽ നിന്നും ഗ്രനേഡ് കണ്ടെത്തി; ആശങ്കയോടെ സുരക്ഷാ ഉദ്യോഗസ്ഥർ നേട്ടോട്ടത്തിൽ

പ്രധാനമന്ത്രിക്ക് സഞ്ചരിക്കാൻ തയ്യാറാക്കിയ വിമാനത്തിൽ നിന്നും ഗ്രനേഡ് കണ്ടെത്തി; ആശങ്കയോടെ സുരക്ഷാ ഉദ്യോഗസ്ഥർ നേട്ടോട്ടത്തിൽ

ന്യൂഡൽഹി: അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കിയ രണ്ടാം വിമാനത്തിൽ ഗ്രനേഡിന്റെ സാന്നിധ്യം. സൗദിയിലെ വിമാനത്താവളത്തിൽ വച്ചാണ് ഗ്രനേഡ് കണ്ടെത്തിയത്. വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് ജീവനക്കാർ ഇത് കണ്ടെത്തിയത്.

പ്രധാനമന്ത്രിക്ക് യുഎസിൽ പോകാനായി ഒരുക്കിയ ജബോ ജറ്റ് ഏതെങ്കിലും കാരണവശാൽ കേടായാൽ പകരം ഉപയോഗിക്കാനുള്ള വിമാനമായിരുന്നു ഇത്. മോദി വ്യാഴാഴ്ച രാത്രിയോടെ സന്ദർശനം അവസാനിപ്പിച്ച് വന്ന ശേഷം ഈ വിമാനം സ്ഥിര യാത്രയ്ക്കായി വിട്ടുനൽകിയിരുന്നു. അതിന് ശേഷം ഈ വിമാനം ആദ്യം മുംബയിലേക്കും പിന്നീട് ഹൈദരാബാദ് വഴി ജിദ്ദയിലേക്കും യാത്ര ചെയ്തു. ശനിയാഴ്ച രാവിലെ ജിദ്ദയിലെത്തിയ വിമാനത്തിലാണ് ഗ്രനേഡ് കണ്ടത്.

ഉടൻ തന്നെ സുരക്ഷാ ഏജൻസികൾ വിമാനം പരിശോധിച്ചു. നിർവ്വീരമാക്കിയ ഗ്രനേഡാണ് അതെന്ന് സ്ഥിരീകരിച്ചു. വിമാനം പൂർണ്ണമായും പരിശോധിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചത്. നിരുപദ്രവകരമായ വസ്തുവാണ് കണ്ടെത്തിയതെന്നായിരുന്നു എയർ ഇന്ത്യയുടെ ആദ്യ പ്രതികരണം. എന്നാൽ വ്യാമയാന മന്ത്രി അശോക് ഗണപതി രാജു വിമാനത്തിൽ നിന്ന് കണ്ടെടുത്തത് ഗ്രനേഡാണെന്ന് സ്ഥിരീകരിച്ചു.

വിമാനത്തിൽ എങ്ങനെയാണ് ഗ്രനേഡ് എത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾ. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതായി അധികൃതർ അറിയിച്ചു. മോക് ഡ്രില്ലിന്റെ ഭാഗമായാണോ ഗ്രനേഡ് എത്തിയതെന്നാണ് പ്രാഥമിക സംശയം. സെപ്റ്റംബർ 24നും 25നും ഇടയിൽ തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിൽ ദേശീയ സുരക്ഷാ ഗാർഡുകൾ മോക് ഡ്രിൽ നടത്തിയരുന്നു. ഇതിനിടെയിലാകാം ബോയിങ് 747-400 എന്ന വിമാനത്തിൽ ഗ്രനേഡ് എത്തിയതെന്നാണ് സംശയം. വിശദ അന്വേഷണത്തന് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. ബിഎസ് എഫിന്റെ കൈവശമുള്ള ഗ്രനേഡാണ് കണ്ടെത്തിയതെന്നതാണ് ഈ നിഗമനത്തിന് കാരണം.

എന്നാൽ വലിയ സുരക്ഷാ വീഴ്ചയാണിതെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രിക്കായി ഒരുക്കിയ വിമാനം കൃത്യമായി പരിശോധിച്ചില്ലെന്നാണ് സംഭവം തെളിയിക്കുന്നത്. മോദിയുടെ സുരക്ഷാ സംവിധാനങ്ങൾ മൊത്തത്തിൽ വിലയിരുത്തണമെന്നും ആവശ്യം ഉയരുന്നു. ജീവന് ഏറ്റവും ഭീഷണിയുള്ള ലോക നേതാവാണ് മോദി. രാജീവ് ഗാന്ധിക്ക് ശേഷം തീവ്രവാദ ഭീഷണി അതിശക്തമായുള്ള ഇന്ത്യൻ പ്രധാനമന്ത്രിയും. ഇത് തിരിച്ചറിഞ്ഞ് പഴുതില്ലാത്ത സുരക്ഷ ഒരുക്കണമെന്നാണ് വിദഗ്ധ ആവശ്യം.

മുൻപ്രധാനമന്ത്രി മന്മോഹൻസിംഗിനുള്ളതിനേക്കാൾ രണ്ടിരട്ടി സുരക്ഷാ ഭടന്മാർ മോദിക്ക് ചുറ്റുമുണ്ട്. ഇത് ഇനിയും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഗ്രനേഡ് വിഷയത്തിൽ വിദഗ്ധർ ഉയർത്തുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP