Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഞ്ജയ് ഭട്ടിന്റെ ഐപിഎസ് തെറിപ്പിച്ചത് മോദിയുടെ പ്രതികാര ബുദ്ധിയോ? ഗുജറാത്ത് കലാപത്തിൽ മോദിയെ എതിർത്ത ഓഫീസറെ പുറത്താക്കിയത് അനുവാദമില്ലാതെ അവധിയിൽ പ്രവേശിച്ചെന്ന് കാരണം പറഞ്ഞ്

സഞ്ജയ് ഭട്ടിന്റെ ഐപിഎസ് തെറിപ്പിച്ചത് മോദിയുടെ പ്രതികാര ബുദ്ധിയോ? ഗുജറാത്ത് കലാപത്തിൽ മോദിയെ എതിർത്ത ഓഫീസറെ പുറത്താക്കിയത് അനുവാദമില്ലാതെ അവധിയിൽ പ്രവേശിച്ചെന്ന് കാരണം പറഞ്ഞ്

അഹ്മദാബാദ്: ആയിരക്കണക്കിന് മുസ്‌ലിങ്ങളുടെ കൊലപാതകത്തിനിടയാക്കിയ 2002 ലെ ഗുജറാത്ത് വംശഹത്യയിൽ ആരോപണ വിധേയനായ പ്രധാനമന്ത്രി മോദിക്കെതിരെ നിലപാട് കൈക്കൊണ്ട ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജിവ് ഭട്ടിനെ സർവീസിൽ നിന്നും പുറത്താക്കി. 2011 മുതൽ സസ്‌പെൻഷനിലായിരുന്നു അദ്ദേഹം. അനുമതിയില്ലാതെ അവധിയിൽ പ്രവേശിച്ചു എന്നാണ് പുറത്താക്കലിന് ഗുജാറാത്ത് ആഭ്യന്തരമന്ത്രാലയം നൽകിയ വിശദീകരണം. എന്നാൽ അവധിയെടുത്ത ദിവസങ്ങളിൽ പ്രമാദമായ സാകിയ ജഫ്‌റി കേസിലും നാനാതി കമ്മീഷനും മുന്നിലും ഹാജരാവാൻ പോയതാണെന്ന് ഭട്ട് വ്യക്തമാക്കി.

തന്നെ പുറത്താക്കി എന്നത് സത്യമാണെന്ന് സഞ്ജീവ് ഭട്ട് സ്ഥിരീകരിച്ചു. ഇത് പ്രതീക്ഷിച്ചതാണ്. ഏകപക്ഷീയമായ അന്വേഷണമാണ് അവർ നടത്തിയത്. പുറത്താക്കിക്കൊണ്ടുള്ള കത്ത് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും തനിക്ക് ലഭിച്ചെന്നും ഭട്ട് പി.ടി.ഐയോട് പറഞ്ഞു. സഞ്ജീവ് ഭട്ടിനെ പുറത്താക്കിയതായി ഗുജറാത്ത് ചീഫ് സെക്രട്ടറി ജി.ആർ അലോറിയയും വ്യക്തമാക്കി.

സർക്കാറിന്റെ നീക്കത്തിനെതിരെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. എന്നാൽ സർക്കാറിന് എന്നെ ആവശ്യമില്ല. പിന്നെ എന്തിനാണ് ഈ കസേരയിൽ ഇരിക്കണമെന്ന് താൻ വാശിപിടിക്കുന്നതെന്നും സഞ്ജീവ് ഭട്ട് ചോദിച്ചു. ഏറെ ആഗ്രഹത്തോടെയാണ് പൊലീസിൽ ചേർന്നത്. എന്നാൽ ഇപ്പോൾ രാജ്യത്തിനും സർക്കാറിനും എന്നെ ആവശ്യമില്ല. അതുകൊണ്ട് സംഭവിച്ചതെല്ലാം നല്ലതിനാണ്. സ്വയം സർക്കാറിനുമേൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല ഫഭട്ട് പറഞ്ഞു.

തന്നെ പിരിച്ചുവിട്ടതായി ഭട്ട് ഫേസ്‌ബുക്കിലൂടെയും അറിയിച്ചു. '27 വർഷത്തെ സേവനത്തിനുശേഷം ഇന്ത്യൻ പൊലീസ് സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടിരിക്കുന്നു. ഇപ്പോഴും ജോലിക്ക് യോഗ്യനാണ്. ആരെങ്കിലുമുണ്ടോ ജോലി തരാൻ' ഫസഞ്ജീവ് ഭട്ട് കുറിച്ചു. അനുവാദമില്ലാതെ അവധിയിൽ പോയെന്നാണ് സർക്കാർ ആരോപണം. എന്നാൽ അനുമതിയില്ലാതെ അവധിയിൽ പോയെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് താൻ അന്വേഷണ കമ്മീഷനുകളുടെ മുമ്പിൽ ഹാജരായതായിരുന്നു; സാകിയ ജാഫ് രിയുടെ പരാതി പരിഗണിക്കുന്ന എസ്.ഐ.ടിക്ക് മുമ്പിലും ഗുജറാത്ത് വംശഹത്യ അന്വേഷിക്കുന്ന നാനാവതി കമ്മീഷന്റെ മുമ്പാകെയും ഫസഞ്ജീവ് ഭട്ട് മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

1988 ബാച്ചിലെ ഐ.പി.എസുകാരനാണ് സഞ്ജീവ് ഭട്ട്. 2002ലെ ഗുജറാത്ത് വംശഹത്യ കേസിൽ നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നൽകിയതോടെയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധിക്കപ്പെടുന്നതും ഗുജറാത്ത് സർക്കാറിന്റെ നോട്ടപ്പുള്ളിയാകുന്നതും. കലാപത്തിന്റെ തെളിവുകൾ ഗുജറാത്ത് സർക്കാർ നശിപ്പിച്ചെന്നും ഭട്ടിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഗുജറാത്ത് കലാപത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ സർക്കാരിന്റെ പങ്ക് സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയിരുന്നു. സർക്കാർ കലാപത്തിന്റെ തെളിവുകൾ നശിപ്പിച്ചെന്നും ഭട്ട് പറഞ്ഞിരുന്നു. താൻ ഉൾപ്പെടുന്ന പൊലീസ് ഉദ്ദ്്യോഗസ്ഥരുടെ ഉന്നത യോഗത്തിൽ ഹിന്ദുക്കൾക്ക് മുസ് ലിങ്ങൾക്കെതിരേ പ്രതികാരം ചെയ്യാൻ അവസരം നൽകണമെന്ന് മോദി ആവശ്യപ്പെട്ടതായി ഭട്ട് വെളിപ്പെടുത്തിയിരുന്നു. വ്യാജ ഏറ്റുമുട്ടൽ കേസിലും മോദി സർക്കാരിനെതിരേ ഭട്ട് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദിക്കെതിരേ ഭട്ടിന്റെ ഭാര്യ മൽസരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP