Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് നടപ്പാക്കുന്നതിനെതിരേ സമരം ചെയ്ത സിപിഐ അനുകൂല സംഘടന അംഗങ്ങൾക്കെതിരേ പ്രതികാര നടപടിയുമായി സർക്കാർ; 11 ഉദ്യോഗസ്ഥരെ തെരഞ്ഞെുപിടിച്ചു സ്ഥലം മാറ്റി

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് നടപ്പാക്കുന്നതിനെതിരേ സമരം ചെയ്ത സിപിഐ അനുകൂല സംഘടന അംഗങ്ങൾക്കെതിരേ പ്രതികാര നടപടിയുമായി സർക്കാർ; 11 ഉദ്യോഗസ്ഥരെ തെരഞ്ഞെുപിടിച്ചു സ്ഥലം മാറ്റി

തിരുവനന്തപുരം: കേരള അഡ്‌മിസ്‌ട്രേറ്റീവ് സർവീസ്(കെഎഎസ്) നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിനേതിരേ സമരം ചെയ്ത സിപിഐ അനുകൂല സംഘടനകളിലെ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റൽ. സിപിഐ അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷനിൽ അംഗമായ 11 പേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോൺഗ്രസ് അനുകൂല സംഘടനയും സമരം നടത്തിയിരുന്നെങ്കിലും ഇവർക്കെതിരേ നടപടിയൊന്നുമില്ല.

നേരത്തെ കേരള സിവിൽ സർവീസ് നടപ്പാക്കുന്നതിനെതിരെ ശക്തമായ എതിർപ്പ് അറിയിച്ച് സെക്രട്ടേറിയറ്റിലെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. കൂടാതെ സർക്കാരിനെ പ്രത്യക്ഷത്തിൽ തന്നെ സമ്മർദ്ദത്തിലാക്കി സിപിഐ അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ഇന്നലെയും മന്ത്രിസഭാ തീരുമാനത്തിനെതിരെ ധർണ നടത്തി. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷൻ സർക്കാർ തീരുമാനത്തിനെതിരെ ഇന്നലെ നിൽപ്പ് സമരവും നടത്തിയിരുന്നു. എന്നാൽ ഇന്ന് നടപടി ഉണ്ടായത് സിപിഐ സംഘടനയിലെ അംഗങ്ങൾക്കെതിരേ മാത്രമാണ്.

സിപിഐ അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന് ഇക്കാര്യത്തിൽ കടുത്ത വിയോജിപ്പുണ്ടെന്ന കാര്യം സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടി. പിന്നാലെ എല്ലാ സിപിഐ മന്ത്രിമാരും ഇതേകാര്യം ആവർത്തിച്ചപ്പോൾ ചർച്ച ചെയ്യാമെന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്.

ഇതിനിടെയാണ് സമരത്തിൽ അണിനിരന്ന സിപിഐക്കാരെ തെരഞ്ഞുപിടിച്ച് കൂട്ട സ്ഥലമാറ്റം നൽകിയത്. കെഎഎസ് നടപ്പാക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ, ബിജെപി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് എന്നിവർ ചേർന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഈ മാസം ആദ്യം പണിമുടക്കിയിരുന്നു. പണിമുടക്കിയ ജീവനക്കാർക്ക് സർക്കാർ ഡയസ്നോണും പ്രഖ്യാപിച്ചിരുന്നു.

അതേസമയം സിപിഐഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ കേരള സിവിൽ സർവീസിന് എതിരാണെങ്കിലും പണിമുടക്കിന് ഒരുങ്ങിയിരുന്നില്ല. പ്രത്യക്ഷ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അവർ പ്രകടനം നടത്തുക മാത്രമാണ് ചെയ്തത്.

കേരള സിവിൽ സർവീസ് രൂപീകരിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് പെൻഡൗൺ സമരം നടക്കുകയാണ്. ജീവനക്കാർ ഓഫിസിലെത്തി ഹാജർ രേഖപ്പെടുത്തുത്തിയെങ്കിലും ഫയൽ എഴുതുകയോ കംപ്യൂട്ടർ പ്രവർത്തിക്കുകയോ ചെയ്യാതെ സമരം നടത്തുകയാണ്. ഈ മാസം 30 മുതൽ ഒരാഴ്ച സെക്രട്ടേറിയറ്റിൽ പകുതി ദിവസത്തെ ജോലി മാത്രമെ എടുക്കുകയുള്ളുവെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP