Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ വഴിതെറ്റിയപ്പോൾ സഹായിക്കാമെന്ന വ്യാജേന ക്യാമ്പിലേക്ക് വിളിച്ചുകയറ്റി; കശ്മീരിൽ പെൺകുട്ടിയെ പീഡിപ്പിച്ച് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് സിആർപിഎഫുകാർക്ക് സസ്‌പെൻഷൻ

ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ വഴിതെറ്റിയപ്പോൾ സഹായിക്കാമെന്ന വ്യാജേന ക്യാമ്പിലേക്ക് വിളിച്ചുകയറ്റി; കശ്മീരിൽ പെൺകുട്ടിയെ പീഡിപ്പിച്ച് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് സിആർപിഎഫുകാർക്ക് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

ജമ്മു-കശ്മീർ: പെൺകുട്ടിയുടെ പീഡനപരാതിയെ തുടർന്ന് കശ്മീരിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. തന്നെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പെൺകുട്ടി പരാതിപ്പെട്ടത്.കഴിഞ്ഞമാസം മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ ചേർന്ന് തന്നെ ഒരു ക്യാംപിൽ പൂട്ടിയിട്ടെന്നും അതിലൊരാൾ പീഡിപ്പിച്ചെന്നുമാണ് പരാതി. സംഭവം പുറത്ത് പറഞ്ഞാൽ, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറഞ്ഞു.എന്നാൽ കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് യുവതി പരാതിയുമായെത്തിയത്.

ഒരു യുവതിയെ ഉദ്യോഗസ്ഥർക്കൊപ്പം സൈനിക ക്യാംപിൽ കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ചയാണെന്നും സംഭവം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും സിആർപിഎഫ് വക്താവ് അറിയിച്ചു. ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചവർ ഉൾപ്പെടെ മൂന്ന് പേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.

ബന്ധുവീട്ടിലേക്ക് പോകുമ്പോൾ വഴിതെറ്റിയ തന്നെ സഹായിക്കാനെന്ന പേരിൽ ക്യാപിനുള്ളിലേക്ക് കയറ്റിയ സിആർപിഎഫ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചുവെന്നാണ് പൂഞ്ച് ജില്ലക്കാരിയായ പെൺകുട്ടി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് സിആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരെ പീഡനം, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP