Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എനിക്കെതിരെ നടന്നത് മോദിയുടേയും അമിത്ഷായുടേയും അനുമതിയോടെയുള്ള സ്‌റ്റേറ്റ് സ്‌പോൺസേഡ് ആക്രമണം; ഇതുവരെ ആരെയും അറസ്റ്റുചെയ്യാത്തതും വെളിവാക്കുന്നത് ഗുഢാലോചന തന്നെ; വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കും; കേന്ദ്രസർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി സംഘപരിവാറുകാരുടെ ആക്രമണം നേരിട്ട സ്വാമി അഗ്നിവേശ്

എനിക്കെതിരെ നടന്നത് മോദിയുടേയും അമിത്ഷായുടേയും അനുമതിയോടെയുള്ള സ്‌റ്റേറ്റ് സ്‌പോൺസേഡ് ആക്രമണം; ഇതുവരെ ആരെയും അറസ്റ്റുചെയ്യാത്തതും വെളിവാക്കുന്നത് ഗുഢാലോചന തന്നെ; വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കും; കേന്ദ്രസർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി സംഘപരിവാറുകാരുടെ ആക്രമണം നേരിട്ട സ്വാമി അഗ്നിവേശ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സർക്കാരിനും സംഘപരിവാറിനും എതിരെ വീണ്ടും ആഞ്ഞടിച്ച് സ്വാമി അഗ്നിവേശ്. തനിക്കെതിരെ ഉണ്ടായത് സ്റ്റേറ്റ് സ്‌പോൺസേഡ് ആക്രമണം ആണെന്നും വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നുമാണ് സാമൂഹിക പ്രവർത്തകൻ കൂടിയായ സ്വാമി അഗ്നിവേശിന്റെ പ്രതികരണം.

ഒരാളെ പോലും കേസിൽ അറസ്റ്റുചെയ്യാത്തത് ഇത് സർക്കാരിന്റെ അറിവോടെയും പിന്തുണയോടെയും നടന്ന ആക്രണമാണെന്ന് വ്യക്തമാക്കുന്നുവെന്നാണ് അഗ്നിവേശ് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്കുമെതിരെ ശക്തമായ വിമർശനം ഉന്നയിച്ചാണ് അഗ്നിവേശിന്റെ പ്രതികരണം. ഒരു പ്രതിയെപ്പോലും പിടികൂടാത്തത് അജണ്ടയുടെ ഭാഗമാണെന്നും അഗ്നിവേശ് കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസമായിരുന്നു ഝാർഖണ്ഡിൽ വച്ച് സ്വാമി അഗ്‌നിവേശിനു നേരെ ആക്രമണം ഉണ്ടായത്. ബിജെപി യുവമോർച്ച പ്രവർത്തകരാണ് ആക്രമിച്ചതെന്ന് അന്നുതന്നെ അക്ഷേപം ഉയർന്നിരുന്നു.

ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 365 കി.മീ അകലെ പാകുറിലെ ഒരു ചടങ്ങിന് എത്തിയതായിരുന്നു അഗ്‌നിവേശ്. അക്രമം മുൻധാരണ അനുസരിച്ചാണെന്നു വ്യക്തമാക്കിയ പൊലീസ് 20 പേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. അഗ്‌നിവേശിനു നേരെ കരിങ്കൊടി വീശിയശേഷം 'ജയ് ശ്രീറാം' എന്നു മുദ്രാവാക്യം വിളിച്ചാണ് ആക്രമണം അരങ്ങേറിയത്.

'എല്ലാതരം അക്രമങ്ങൾക്കും ഞാനെതിരാണ്. സമാധാന പ്രേമിയാണ്. അക്രമിക്കപ്പെടാനുള്ള കാരണം വ്യക്തമല്ല' 80കാരനായ അഗ്‌നിവേശ് അന്ന് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. സംഭവ സമയത്തു പൊലീസുകാർ സ്ഥലത്ത് ഇല്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരുക്കേറ്റ അഗ്‌നിവേശിനു സമീപത്തെ ആശുപത്രിയിൽ ചികിൽസ നൽകി.

എന്നാൽ ഇപ്പോൾ അദ്ദേഹം ഇത് കേന്ദ്രസർക്കാരിന്റെ അറിവോടെ നടന്ന ആക്രമണമാണെന്ന വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. സംഘപരിവാർ നിലപാടുകളെ നിരന്തരം വിമർശിച്ചുവന്നിരുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് സ്വാമി അഗ്നിവേശ്. അദ്ദേഹത്തിന് നേരെ ആക്രമണം നടന്നത് രാജ്യമാകെ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP