Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ലൈംഗികമായി സഹകരിച്ചാൽ ഗുണം മാത്രമേ ഉണ്ടാകുകയുള്ളെന്ന് സ്വാമി പറഞ്ഞു, വീട്ടിൽ കയറി എന്റെ വസ്ത്രങ്ങൾ കീറിപ്പറിച്ചു'; മൈസൂരുവിൽ ആൾദൈവം പീഡിപ്പിച്ചുവെന്ന് 41കാരിയുടെ പരാതി; ബിസിനസിലുണ്ടായ നഷ്ടം സംഭവിച്ചതിന് പരിഹാരം കാണാൻ സ്വാമിയുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് ഭർത്താവ് നിർബന്ധിച്ചെന്നും യുവതിയുടെ മൊഴി

'ലൈംഗികമായി സഹകരിച്ചാൽ ഗുണം മാത്രമേ ഉണ്ടാകുകയുള്ളെന്ന് സ്വാമി പറഞ്ഞു, വീട്ടിൽ കയറി എന്റെ വസ്ത്രങ്ങൾ കീറിപ്പറിച്ചു'; മൈസൂരുവിൽ ആൾദൈവം പീഡിപ്പിച്ചുവെന്ന് 41കാരിയുടെ പരാതി; ബിസിനസിലുണ്ടായ നഷ്ടം സംഭവിച്ചതിന് പരിഹാരം കാണാൻ സ്വാമിയുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് ഭർത്താവ് നിർബന്ധിച്ചെന്നും യുവതിയുടെ മൊഴി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ആൾദൈവങ്ങൾ ഉൾപ്പെട്ട പീഡന കഥകളാണ് ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും പുറത്ത് വരുന്നത്. ഇതിനിടെയാണ് തന്നെ ആൾദൈവമായ വിദ്യഹംസ ഭാരതി സ്വാമി പീഡിപ്പിച്ചുവെന്ന് മൈസൂരിൽ നിന്നുള്ള യുവതി പരാതി നൽകിയത്. തന്റെ ഭർത്താവിന്റെ ഒത്താശയോടെയാണ് പീഡനം നടന്നതെന്നും 41കാരിയായ യുവതി പരാതിയിൽ പറയുന്നു. അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് ഇതുവരെയായിട്ടും നടപടി സ്വീകരിച്ചിട്ടല്ലെന്നാണ് സൂചന.

യുവതിയും ഭർത്താവും രാമകൃഷ്ണ നഗറിലാണ് താമസിക്കുന്നത്. ഇവർ ഏറെക്കാലമായി സ്വാമിയുടെ ഭക്തരായിരുന്നു. യുവതിയുടെ ഭർത്താവിന് ബിസിനസിൽ കനത്ത നഷ്ടം സംഭവിച്ചതിന് പിന്നാലെയാണ് സ്വാമിയെ കാണാനായി ഇവരെത്തിയത്.എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് സ്വാമി തങ്ങളോട് ഉറപ്പ് പറഞ്ഞിരുന്നതായി യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ''ഭർത്താവിന്റെ നിർബന്ധത്തിലാണ് സ്വാമിയെ കാണാൻ പോയത്. സ്വാമിക്ക് തങ്ങളെ സഹായിക്കാനാവില്ലെന്ന് ഭർത്താവിനോട് പലവട്ടം പറഞ്ഞിരുന്നു.

എന്നാൽ ഭർത്താവ് ഇത് ചെവി കൊണ്ടില്ല. സെപ്റ്റംബർ 3ന് സ്വാമിയെ കാണാൻ തന്റെ കൂടെ വരണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും ഞാൻ നിരസിച്ചു. നമ്മുടെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും തീർക്കാൻ സ്വാമിക്ക് കഴിയുമെന്നാണ് ഭർത്താവ് പറഞ്ഞത്. എന്നാൽ സെപ്റ്റംബർ 4ന് പുലർച്ചെ 1 മണിയോടെയാണ് ഡോർ ബെൽ അടിച്ചത്. ഭർത്താവ് വൈകി വന്നതായിരിക്കും എന്നാണ് ഞാൻ കരുതിയത്', യുവതി പരാതിയിൽ പറയുന്നു.

'വിദ്യഹംസ സ്വാമിയും ഭർത്താവും ചില പരിചാരകരും ആയിരുന്നു വന്നിരുന്നത്. ഞാൻ വാതിൽ തുറന്നയുടനെ അവർ അകത്തേക്ക് കടന്നു. എന്റെ മുടി പിടിച്ച സ്വാമി എന്നെ ചീത്ത വിളിച്ചു. ലൈംഗികമായി സഹകരിച്ചാൽ ഗുണം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് സ്വാമി പറഞ്ഞു. തനിക്ക് ദിവ്യ ശക്തിയുണ്ടെന്നും വഴങ്ങണമെന്നും സ്വാമി ആവശ്യപ്പെട്ടു. സ്വാമിയും ഭർത്താവും ചേർന്ന് എന്നെ മർദ്ദിച്ചു. എന്റെ മുറിയിലേക്ക് കൊണ്ടുപോയി സ്വാമി എന്റെ വസ്ത്രങ്ങൾ കീറിപ്പറിച്ചു. ബലമായി പിന്നീട് എന്നെ പീഡിപ്പിച്ചു', യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച തന്നെ ഭർത്താവ് പിടിച്ചു വച്ചതായും യുവതി പരാതിയിൽ പറയുന്നു. പിന്നീട് യുവതിയെ കാറിൽ വച്ചും പീഡനത്തിന് ഇരയാക്കി. 'ഞാൻ നഗ്‌നയായിരുന്നു. സ്വാമിയുടെ ഫോർച്ച്യൂണർ കാറിലേക്ക് എന്നെ വലിച്ചിഴച്ചു. സ്വാമിയുടെ മടിയിലിരിക്കാൻ ഭർത്താവാണ് നിർദ്ദേശിച്ചത്. കാറിൽ വച്ചും ഒരു മണിക്കൂറിലധികം പീഡനത്തിനിരിയാക്കി. നമ്മുടെ പ്രശ്‌നങ്ങളൊക്കെ തീരുമെന്നായിരുന്നു ഭർത്താവ് അപ്പോൾ പറയുന്നുണ്ടായിരുന്നത്. പിന്നീട് ഭർത്താവിന്റെ സഹോദരന്റെ വീട്ടിൽ എന്നെ വിട്ടു', യുവതി പരാതിപ്പെട്ടു.

സംഭവം പുറത്തു പറഞ്ഞാൽ അനുഭവിക്കേണ്ടി വരുമെന്ന് സ്വാമി ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് മൊഴി നൽകി. തുടർന്നാണ് യുവതി കൂവെമ്പ് നഗർ പൊലീസിൽ സെപ്റ്റംബർ 5ന് പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ ഇതുവരെയും സ്വാമിക്കെതിരെ പൊലീസ് നടപടി എടുത്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP