Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാസ്‌പോർട്ടുമായി അബുദാബി എയർപോർട്ടിലെത്തിയ ഇന്ത്യക്കാരനെ കണ്ട് ഞെട്ടിയത് വിമാനത്താവളത്തിലെ അധികൃതർ; 123 വയസുള്ള സ്വാമി ശിവാനന്ദ ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആൾ; യോഗയും ബ്രഹ്മചര്യവും ആരോഗ്യത്തിന്റെ രഹസ്യമെന്ന് കൊൽക്കത്ത സ്വദേശി; ഗിന്നസ് ബുക്കിൽ പേര് നേടാനാകാത്തത് കൃത്യമായ രേഖകളില്ലാത്തത് കാരണം

പാസ്‌പോർട്ടുമായി അബുദാബി എയർപോർട്ടിലെത്തിയ ഇന്ത്യക്കാരനെ കണ്ട് ഞെട്ടിയത് വിമാനത്താവളത്തിലെ അധികൃതർ; 123 വയസുള്ള സ്വാമി ശിവാനന്ദ ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആൾ; യോഗയും ബ്രഹ്മചര്യവും ആരോഗ്യത്തിന്റെ രഹസ്യമെന്ന് കൊൽക്കത്ത സ്വദേശി; ഗിന്നസ് ബുക്കിൽ പേര് നേടാനാകാത്തത് കൃത്യമായ രേഖകളില്ലാത്തത് കാരണം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പാസ്‌പോർട്ടുമായി അബുദാബി എയർപോർട്ടിലെത്തിയ ഇന്ത്യക്കാരനെ കണ്ടിട്ട് വിമാനത്താവളത്തിലെ അധികൃതർ പകച്ചു. പാസ്‌പോർട്ടിലെ വിവരങ്ങൾ പ്രകാരം 123 വയസുള്ള വ്യക്തിയെയാണ് അവർ കണ്ടത്. അങ്ങനെ ആണെങ്കിൽ ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആളാണ് കൊൽക്കത്തയിലെ ബെഹളയിൽ നിന്നുള്ള സ്വാമി ശിവാനന്ദ. 1896 ഓഗസ്റ്റ് 8 നാണ് ശിവാനന്ദയുടെ ജന്മദിനമെന്ന് പാസ്‌പോർട്ടിൽ പറയുന്നു. കൊൽക്കത്തയിൽ നിന്ന് ലണ്ടനിലേക്ക് ഇത്തിഹാദ് എയർവേസിൽ സഞ്ചരിക്കുകയായിരുന്നു ശിവാനന്ദ. തുടർന്ന് ദുബായിൽ ഇറങ്ങി.

ആറുവയസ്സാകുന്നതിനുമുമ്പ് തന്നെ ശിവാനന്ദയ്ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. തുടർന്ന് ബന്ധുക്കൾ അദ്ദേഹത്തെ ഒരു ആത്മീയ ഗുരുവിന് നൽകി. അദ്ദേഹത്തിന്റെ ഒപ്പം ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയും ചെയ്തു. പിന്നീടാണ് വാരാണസിയിൽ വന്ന് സ്ഥിരതാമസമാക്കുന്നത്. യഥാർത്ഥത്തിൽ 123 ആണോ അദ്ദേഹത്തിന്റെ പ്രായമെന്ന് പറയാൻ സാധിക്കുന്നില്ല. കാരണം പ്രായത്തെ സംബന്ധിച്ചുള്ള ഒരേ ഒരു രേഖ ക്ഷേത്ര രജിസ്റ്ററാണ്. കണ്ടാൽ 123 വയസ് തോന്നുകയുമില്ല. യോഗയും ബ്രഹ്മചര്യവുമാണ് തന്റെ ആരോഗ്യത്തിന്റെ കാരണമെന്ന് ശിവാനന്ദ പറയുന്നു. ലളിതവും അച്ചടക്കമുള്ളതുമായ ജീവിതമാണ് നയിക്കുന്നതെന്നും എണ്ണയോ സുഗന്ധവ്യഞ്ജനങ്ങളോ ഇല്ലാതെ വേവിച്ച ചോറും പരിപ്പും ഒരു പച്ചമുളകും കൂട്ടിയാണ് കഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചടി രണ്ട് ഇഞ്ച് ഉയരം മാത്രമുള്ള ശിവാനന്ദ തറയിൽ ഒരു പായയിട്ട് ഉറങ്ങുകയും തലയിണയായി ഒരു മരത്തിന്റെ സ്ലാബുമാണ് ഉപയോഗിക്കുന്നത്. പാലും പഴങ്ങളും താൻ കഴിക്കാറില്ലെന്നും അത് ഫാൻസി ഭക്ഷണമാണെന്നും അദ്ദേഹം പറയുന്നു. തന്റെ കുട്ടിക്കാലത്ത് ഭക്ഷണം കിട്ടാതെ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് വർഷമായി ഗിന്നസ് ബുക്കിൽ തന്റെ പേര് ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രായം തെളിയിക്കുന്നതിലെ പ്രശ്‌നങ്ങൾ കാരണം ഇതു വരെ അതിന് സാധിച്ചില്ല. വൈദ്യുതിയോ കാറുകളോ ടെലിഫോണുകളോ ഇല്ലാത്ത കൊളോണിയൽ കാലഘട്ടത്തിൽ ജനിച്ച ശിവാനന്ദ പുതിയ സാങ്കേതിക വിദ്യയിൽ തനിക്ക് താൽപര്യമില്ലെന്നും തന്റേതായ രീതിയിൽ ജീവിക്കാനാണ് താൽപര്യമെന്നും പറഞ്ഞു.

പണ്ടത്തെ ആൾക്കാർ തങ്ങൾക്കുള്ളതിൽ സന്തുഷ്ടരായിരുന്നു. പക്ഷേ ഇക്കാലത്ത് ആളുകൾ അസന്തുഷ്ടരാണ്, അനാരോഗ്യകരാണ്, പലർക്കും സത്യസന്ധരാകാൻ സാധിക്കുന്നില്ല എന്നതും തന്നെ വളരെ അധികം വേദനിപ്പിക്കുന്നു എന്ന് ശിവാനന്ദ പറഞ്ഞു. 122 വയസും 164 ദിവസവും പ്രായമുള്ള ഫ്രാൻസിൽ നിന്നുള്ള ജീൻ ലൂയിസ് കാൽമെന്റാണ് ഇതുവരെ ഏറ്റവും പ്രായം കൂടിയ വ്യക്തി. നിലവിൽ ജീവിച്ചിരിക്കുന്നതും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അംഗീകരിച്ചതുമായ ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാനിലെ കെയ്ൻ തനകയാണ്, 116 വയസും 278 ദിവസവും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP