Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹലോ ഹിന്ദു പാക്കിസ്ഥാൻ! ജിന്ന പുനർജനിച്ചിരിക്കുന്നു! ഇന്ത്യയിൽ പൗരത്വത്തിന്റെ അടിസ്ഥാനം മതമല്ല; വിവേചനത്തിന്റെ അടിസ്ഥാനമാകാൻ മതത്തിന് കഴിയില്ല: എതിർപ്പുമായി നടി സ്വര ഭാസ്‌കർ

ഹലോ ഹിന്ദു പാക്കിസ്ഥാൻ! ജിന്ന പുനർജനിച്ചിരിക്കുന്നു! ഇന്ത്യയിൽ പൗരത്വത്തിന്റെ അടിസ്ഥാനം മതമല്ല; വിവേചനത്തിന്റെ അടിസ്ഥാനമാകാൻ മതത്തിന് കഴിയില്ല: എതിർപ്പുമായി നടി സ്വര ഭാസ്‌കർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്‌സഭ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്കാണ് അരങ്ങൊരുക്കിയിരിക്കുന്നത്. അസം ഉൾപ്പടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ കത്തുകയാണ്. വിവാദമായി ഈ വിഷയത്തിൽ പലരും അഭിപ്രായം പറയാൻ മടിക്കുന്ന കാഴ്‌ച്ചയാണ് പൊതുവേ കാണാനുള്ളത്.

എന്നാൽ, ഇപ്പോഴിതാ ബില്ലിനെ രൂക്ഷമായി എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി സ്വര ഭാസ്‌കർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് സ്വരയുടെ ട്വീറ്റ്. ഹലോ ഹിന്ദു പാക്കിസ്ഥാൻ എന്ന് ട്വീറ്റ് ചെയ്താണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

'ഇന്ത്യയിൽ പൗരത്വത്തിന്റെ അടിസ്ഥാനം മതമല്ല. വിവേചനത്തിന്റെ അടിസ്ഥാനമാകാൻ മതത്തിന് കഴിയില്ല. മതത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാൻ ഭരണകൂടത്തിനും കഴിയില്ല. എന്നാൽ പൗരത്വ ഭേദഗതി മുസ്ലീങ്ങളെ ഒഴിവാക്കുകയാണ്. ഈ എൻആർസി/സിഎബി പദ്ധതിയിലൂടെ യിലൂടെ ജിന്ന പുനർജനിച്ചിരിക്കുകയാണ്. ഹലോ ഹിന്ദു പാക്കിസ്ഥാൻ!'- ട്വറ്ററിൽ സ്വര ഭാസ്‌കർ കുറിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP