Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റിയാൽ ബലാത്സംഗങ്ങൾ വർധിക്കുമെന്നു സ്വരൂപാനന്ദ സരസ്വതി; ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ നിലപാടിൽ പ്രതിഷേധം

സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റിയാൽ ബലാത്സംഗങ്ങൾ വർധിക്കുമെന്നു സ്വരൂപാനന്ദ സരസ്വതി; ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ നിലപാടിൽ പ്രതിഷേധം

ന്യൂഡൽഹി: ക്ഷേത്രത്തിൽ സ്ത്രീകളെ കയറ്റിയാൽ ബലാത്സംഗങ്ങൾ വർധിക്കുമെന്നു ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. മഹാരാഷ്ട്രയിലെ ശനി ശിംഗനാപുർ ക്ഷേത്രത്തിൽ പൂജ ചെയ്യാൻ സ്ത്രീകൾക്ക് അനുമതി നൽകിയതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ബദരീനാഥിലെ ജ്യോതിമഠത്തിലെ ശങ്കരാചാര്യരായ സ്വരൂപാനന്ദ സരസ്വതി.

വിവാദ പ്രസ്താവനയ്‌ക്കെതിരെ ഇതിനകം കടുത്ത പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ശനി ശിംഗനാപുർ ക്ഷേത്രത്തിൽ നാലു നൂറ്റാണ്ടിനു ശേഷം ആദ്യമായി സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചത്. ഇതിനു പിന്നാലെയായിരുന്നു ശങ്കരാചാര്യ സ്വരൂപാനന്ദയുടെ പ്രസ്താവന.

ശനി ഗ്രഹത്തെയാണ് സ്ത്രീകൾ ആരാധിക്കുന്നതെങ്കിൽ മാനഭംഗങ്ങൾ വർധിക്കും. മദ്യപിക്കുന്നവർ സ്ത്രീകളെ ഉപദ്രവിക്കരുതെന്നാണ് അവർ പ്രാർത്ഥിക്കേണ്ടത്. ശനിദേവൻ അവർക്കുവേണ്ടി എന്തുചെയ്യാനാണെന്നാണു സ്വരൂപാനന്ദയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP