Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയത്തിന് ഇടയാക്കിയത് മധുവിധു ആഘോഷിക്കുന്ന ദമ്പതികൾ! പരവൂർ ദുരന്തത്തിനു പിന്നാലെ കേദാർനാഥിലെ പ്രളയത്തിലും സ്വരൂപാനന്ദ സരസ്വതിയുടെ 'ഞെട്ടിക്കുന്ന' കാരണങ്ങൾ

പ്രളയത്തിന് ഇടയാക്കിയത് മധുവിധു ആഘോഷിക്കുന്ന ദമ്പതികൾ! പരവൂർ ദുരന്തത്തിനു പിന്നാലെ കേദാർനാഥിലെ പ്രളയത്തിലും സ്വരൂപാനന്ദ സരസ്വതിയുടെ 'ഞെട്ടിക്കുന്ന' കാരണങ്ങൾ

ഹരിദ്വാർ: പരവൂർ ദുരന്തത്തിന്റെ പേരിലുണ്ടായ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ കേദാർനാഥിൽ മൂന്നുവർഷം മുമ്പുണ്ടായ പ്രളയത്തിന്റെ കാര്യത്തിലും 'കാരണങ്ങൾ' കണ്ടെത്തി ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി. മധുവിധു ആഘോഷിക്കുന്ന ദമ്പതികളും വിനോദസഞ്ചാരികളുമാണ് 2013ൽ നടന്ന പ്രളയത്തിനു കാരണമായതെന്നാണു 94കാരനായ സ്വരൂപാനന്ദയുടെ 'ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ'.

അയ്യായിരത്തിലേറെ തീർത്ഥാടകരാണ് അന്നത്തെ ദുരന്തത്തിൽ മരിച്ചത്. ഇതിനിടയാക്കിയത് വിനോദസഞ്ചാരികളുടെ കടന്നുവരവും മധുവിധു ആഘോഷിക്കുന്നവരുമാണെന്നാണു സ്വരൂപാനന്ദയുടെ വാദം.

രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ വിനോദത്തിനും ഉല്ലാസയാത്രയ്ക്കും മധുവിധു ആഘോഷിക്കാനും മറ്റുമായി ദേവഭൂമി(ഉത്തരാഖണ്ഡ്)യിലെ ഈ പുണ്യഭൂമിയിൽ വരുന്നു. ഇതാണ് കേദാർനാഥിലെ ദുരന്തത്തിനു കാരണം. ഇത്തരം അവിശുദ്ധ പ്രവർത്തനങ്ങൾ തടഞ്ഞില്ലെങ്കിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കുമെന്നും സ്വരൂപാനന്ദ വാദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പരവൂർ ദുരന്തത്തിനു കാരണം മഹാരാഷ്ട്ര ശനി ഷിങ്‌നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതാണെന്നു സ്വരൂപാനന്ദ പറഞ്ഞത്. ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കാനിടയാകുമെന്നും ദ്വാരക ശ്രദ്ധപീഠ് ശങ്കരാചാര്യനായ സ്വാമി പറഞ്ഞു. അനർഹനായ സായ് ബാബയെ ആരാധിക്കുന്നതാണ് മഹാരാഷ്ട്രയിൽ ഇപ്പോൾ അനുഭവപ്പെടുന്ന വരൾച്ചയ്ക്കു കാരണമെന്നതും സ്വരൂപാനന്ദയുടെ പുതിയ കണ്ടെത്തലാണ്. ക്ഷേത്രത്തിൽ നിന്ന് സായ് ബാബയുടെ വിഗ്രഹങ്ങളും ചിത്രങ്ങളും എടുത്തുനീക്കണമെന്നും ആരാധന അവസാനിപ്പിക്കണമെന്നും ശങ്കരാചാര്യ ആവശ്യപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP