Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടര പതിറ്റാണ്ടിനു ശേഷം ഇന്ത്യ സന്ദർശിക്കാൻ പുറപ്പെട്ട സ്വീഡിഷ് രാജാവിനെയും രാജ്ഞിയേയും സ്വന്തം വിമാനം 'ചതിച്ചു'; അവസാന നിമിഷം തുണയായത് എയർ ഇന്ത്യ: അഞ്ചുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ രാജാവ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

രണ്ടര പതിറ്റാണ്ടിനു ശേഷം ഇന്ത്യ സന്ദർശിക്കാൻ പുറപ്പെട്ട സ്വീഡിഷ് രാജാവിനെയും രാജ്ഞിയേയും സ്വന്തം വിമാനം 'ചതിച്ചു'; അവസാന നിമിഷം തുണയായത് എയർ ഇന്ത്യ: അഞ്ചുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ രാജാവ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഞ്ചുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ സ്വീഡിഷ് രാജാവിനെയും രാജ്ഞിയേയും സ്വന്തം വിമാനം 'ചതിച്ചു. രണ്ടര പതിറ്റാണ്ടത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് പുറപ്പെട്ട രാജാവും രാജ്ഞിയും യാത്രയ്‌ക്കൊരുങ്ങിയ സ്വീഡന്റെ ഔദ്യോഗിക വിമാനത്തിന് സാങ്കേതിക തടസ്സം നിരിട്ടതോടെ എയർ ഇ്ത്യാ വിമാനത്തിൽ കയറിയാണ് ഇരുവരും ഇന്ത്യയിലെത്തിയത്. 26 വർഷത്തിനു ശേഷം ഇന്ത്യാ സന്ദർശത്തിന് പുറപ്പെട്ടതായിരുന്നു കാൾ 16ാമൻ രാജാവും രാജ്ഞി സിൽവിയയും.

എയർ ഇന്ത്യയുടെ സ്റ്റോക്കോം -ഡൽഹി വിമാനത്തിലാണ് ഇരുവരും ഇന്ത്യയിലെത്തിയത്. പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോയും എയർ ഇന്ത്യ കൺട്രി മാനേജർ സംഗീത സന്യാലും ചേർന്ന് ഇരുവരെയും ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു. കഥകളി അടക്കമുള്ള കലാരൂപങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവേൽപ്. അപ്രതീക്ഷിതമായി കിട്ടിയ വിവിഐപി യാത്രക്കാരുടെ വരവ് എയർ ഇന്ത്യ ആഘോഷമാക്കുകയും ചെയ്തു. ഞങ്ങൾക്കിത് അഭിമാന നിമിഷമെന്നായിരുന്നു എയർ ഇന്ത്യയുടെ ട്വീറ്റ്.

ഇതിനിടെ, വിമാനത്തിൽ നിന്ന് സ്വന്തം ബാഗ് എടുത്തു ഇരുവരും ഇറങ്ങി വരുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡൽഹി, റെഡ് ഫോർട്ട് എന്നിവിടങ്ങൾ സന്ദർശിച്ച ഇരുവരും ഇന്നലെ രാഷ്ട്രപതി ഭവനിലും അതിഥികളായി. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്‌നി സവിതയും ചേർന്നു സ്വീകരിച്ചു.

ഇരുവരും തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിഭവനിലെ സ്വീകരണത്തോടെയായിരുന്നു ഇവരുടെ സന്ദർശനത്തിന്റെ തുടക്കം. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായും രാജാവ് ചർച്ച നടത്തി. ഗാന്ധിസ്മൃതിയും ചെങ്കോട്ടയും ജമാ മസ്ജിദും രാജാവും രാജ്ഞിയും സന്ദർശിച്ചു. ഔദ്യോഗിക കൂടിക്കാഴ്ചകൾക്കു പുറമേ, മുംബൈ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലടക്കം 5 ദിവസത്തെ സന്ദർശനത്തിനാണ് എത്തിയത്. സ്വീഡനിൽ നിന്നുള്ള ഉന്നത തല ഔദ്യോഗിക സംഘവും ഒപ്പമുണ്ട്.

വ്യവസായം, വികസനം, പരിസ്ഥിതി, വനം തുടങ്ങി പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ വരുംദിവസങ്ങളിൽ ഇരുരാജ്യങ്ങളും ചർച്ച നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി രാജാവ് കൂടിക്കാഴ്ച നടത്തും. മുംബൈയും ഉത്തരാഖണ്ഡും സ്വീഡിഷ് സംഘം സന്ദർശിക്കും. മൂന്നാം തവണയാണ് സ്വീഡിഷ് രാജാവ് ഇന്ത്യയിലെത്തുന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള വിവിധരേഖകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലേക്കു പുറപ്പെടാനിരുന്ന വിമാനം തകരാറായതിനാൽ സ്വീഡിഷ് രാജാവിനെയും രാജ്ഞിയെയും എയർഇന്ത്യ വിമാനത്തിലാണ് ഡൽഹിയിലെത്തിച്ചത്. വിമാനത്തിന് സാങ്കേതികത്തകരാർ സംഭവിച്ചതാണെന്ന് സ്വീഡിഷ് അധികൃതർ പറഞ്ഞു. കേന്ദ്ര പരിസ്ഥിതി-വനം സഹമന്ത്രി ബാബുൽ സുപ്രിയോ ഇവരെ ഡൽഹിവിമാനത്താവളത്തിൽ സ്വീകരിച്ചു. സ്വീഡിഷ് വിദേശകാര്യ മന്ത്രിയും നൂറിലേറെ ബിസിനസ് മേധാവികളും ഉൾപ്പെടുന്ന പ്രതിനിധിസംഘം ഇവർക്കൊപ്പമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP