Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എയർബാഗിൽ തകരാർ കണ്ടെത്തി ; മാരുതി സ്വിഫ്റ്റും, സ്വിഫ്റ്റ്ഡിസയറും തിരിച്ചു വിളിക്കുന്നു

എയർബാഗിൽ തകരാർ കണ്ടെത്തി ; മാരുതി സ്വിഫ്റ്റും, സ്വിഫ്റ്റ്ഡിസയറും തിരിച്ചു വിളിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രമുഖ കാർനിർമ്മാതാക്കളായ മാരുതി സുസൂക്കി തങ്ങളുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റും ഡിസയറും തിരിച്ചുവിളിക്കുന്നു. പുതിയ മോഡലുകളിൽ നൽകിയിരിക്കുന്ന എയർബാഗിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിക്കുന്നത്. മെയ്‌ ഏഴിനും ജൂലായ് എട്ടിനും ഇടയിൽ നിർമ്മിച്ച 556 സ്വിഫ്റ്റും 713 ഡിസയർകാറുകളുമാണ് തിരിച്ചുവിളിച്ചിരിക്കുക. ഈ സമയത്ത് നിർമ്മിച്ച വാഹനങ്ങളുടെ ഉടമകൾക്ക് കമ്പനിയുടെ ഡീലർമാർ മുഖേന വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്.

ചില വാഹനങ്ങളിലെ എയർബാഗിൽ കാര്യമായ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സൗജന്യ പരിശോധനയും തകരാർ കണ്ടെത്തിയാൽ പാർട്‌സ് മാറ്റി നൽകുമെന്നും കമ്പനി വ്യക്തമാക്കി. ബ്രേക്ക് വാക്വം ഹോസിലെ നിർമ്മാണപ്പിഴവ് മൂലം മാരുതി മാർച്ചിൽ അൻപതിനായിരത്തിലധികം സ്വിഫ്റ്റ്, ബലേനോ കാറുകൾ തിരിച്ചുവിളിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP