Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷാംപുവും പെയിന്റും ഗ്ലൂക്കോസും ഉപയോഗിച്ച് നിർമ്മിക്കുന്നത് നറുംപാലിനെ വെല്ലുന്ന വ്യാജപാൽ; ലിറ്ററിന് അഞ്ച് അഞ്ച് രൂപ മാത്രം ഉദ്പാദന ചെലവ് വരുന്ന പാലിന് വിപണിയിൽ ലഭിക്കുക 45 മുതൽ 50 രൂപ വരെ; വൻ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന വ്യാജ പാലും പാൽ ഉൽപ്പന്നങ്ങളും വിറ്റഴിച്ചത് ആറ് സംസ്ഥാനങ്ങളിൽ

ഷാംപുവും പെയിന്റും ഗ്ലൂക്കോസും ഉപയോഗിച്ച് നിർമ്മിക്കുന്നത് നറുംപാലിനെ വെല്ലുന്ന വ്യാജപാൽ; ലിറ്ററിന് അഞ്ച് അഞ്ച് രൂപ മാത്രം ഉദ്പാദന ചെലവ് വരുന്ന പാലിന് വിപണിയിൽ ലഭിക്കുക 45 മുതൽ 50 രൂപ വരെ; വൻ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന വ്യാജ പാലും പാൽ ഉൽപ്പന്നങ്ങളും വിറ്റഴിച്ചത് ആറ് സംസ്ഥാനങ്ങളിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജ പാൽ നിർമ്മിക്കുന്ന മൂന്ന് കേന്ദ്രങ്ങൾ കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനകളിൽ 57 പേരെ പൊലീസ് അറ്സ്റ്റ് ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ അംബയിലും ബിന്ത് ജില്ലയിലെ ലാഹറിലും ഗ്വാളിയറിലും പ്രവർത്തിക്കുന്ന ഫാക്ടറികളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. പ്രത്യേകം രൂപീകരിച്ച പൊലീസ് സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. മധ്യപ്രദേശ്, ഉത്തർ പ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നതിനാണ് ഇവിടെ വ്യാജപാൽ നിർമ്മിച്ചിുരുന്നത്.

പാലിനോടൊപ്പം ഷാംപു, വെള്ള പെയ്ന്റ്, ഗ്ലൂക്കോസ് പൗഡർ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാൽ ഉത്പാദിപ്പിച്ചിരുന്നത്. 20 ടാങ്കർ ലോറികളിലും 11 പിക്കപ്പ് വാനുകളിലുമായി നിറച്ച കൃത്രിമ പാലും ഇവിടെ നിന്ന് പിടികൂടി. ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്ന് പിടികൂടിയതായി റെയ്ഡിന് നേതൃത്വം നൽകിയ എസ്‌പി രാജേഷ് ബഡോറിയ വ്യക്തമാക്കി. 10,000 ലിറ്റർ കൃത്രിമ പാലും 500 കിലോ കൃത്രിമ വെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ട്. 30 ശതമാനം യഥാർഥ പാലും ബാക്കി മറ്റ് വസ്തുക്കളും ചേർത്താണ് പാൽ നിർമ്മാണം നടത്തിയത്. ഇതേ ചേരുവ ഉപയോഗിച്ചാണ് വെണ്ണയും പനീറും ഉത്പാദിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെ പ്രധാന മാർക്കറ്റുകളിലെല്ലാം എത്തുന്ന ബ്രാൻഡഡ് ഉത്പന്നങ്ങളാണ് ഇവയെല്ലാം.

ഇത്തരത്തിൽ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 5 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഈ പാൽ മാർക്കറ്റിൽ ലിറ്ററിന് 45 മുതൽ 50 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ചീസിന് കിലോയ്ക്ക് 100 മുതൽ 150 രൂപ നിരക്കിലും ആണ് മാർക്കറ്റിൽ വിൽക്കുന്നത്. ഏകദേശം രണ്ട് ലക്ഷം ലിറ്റർ പാലാണ് ഈ ഉത്പാദനകേന്ദ്രത്തിൽ നിന്ന് ദിവസേന നിർമ്മിച്ചിരുന്നത്. ഫാക്ടറികൾ പൊലീസ് അടച്ചുപൂട്ടി. വൻ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഉല്പന്നങ്ങൾ ഉപയോഗിച്ചത് വഴി ജനങ്ങൾക്ക് ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ വളരെ വലുതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP