Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആൾക്കൂട്ട ആക്രമണത്തിൽ തബ്രിസ് അൻസാരിയുടെ തലയോട്ടിക്ക് സംഭവിച്ചത് ഗുരുതര പരിക്ക്; മരണകാരണമായ ഹൃദയാഘാതത്തിന് ഈ പരിക്ക് വഴിയൊരുക്കിയിരിക്കാം എന്നും ജാംഷഡ്പുർ എംജിഎം മെഡിക്കൽ കോളജിലെ അഞ്ച് ഡിപ്പാർട്ട്‌മെന്റ് തലവന്മാർ ഒപ്പിട്ട റിപ്പോർട്ട്

ആൾക്കൂട്ട ആക്രമണത്തിൽ തബ്രിസ് അൻസാരിയുടെ തലയോട്ടിക്ക് സംഭവിച്ചത് ഗുരുതര പരിക്ക്; മരണകാരണമായ ഹൃദയാഘാതത്തിന് ഈ പരിക്ക് വഴിയൊരുക്കിയിരിക്കാം എന്നും ജാംഷഡ്പുർ എംജിഎം മെഡിക്കൽ കോളജിലെ അഞ്ച് ഡിപ്പാർട്ട്‌മെന്റ് തലവന്മാർ ഒപ്പിട്ട റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് മരിച്ച തബ്രിസ് അൻസാരിയുടെ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നെന്ന് പുതിയ മെഡിക്കൽ റിപ്പോർട്ട്. മരണകാരമമായ ഹൃദയാഘാതത്തിന് ഈ പരിക്ക് വഴിയൊരുക്കിയിരിക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു. തലയോട്ടിക്ക് ക്ഷതമേറ്റതും ഹൃദയത്തിൽ രക്തം കട്ടപിടിച്ചതും മറ്റ് പരിക്കുകളുമാണ് ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ജാംഷഡ്പുർ എംജിഎം മെഡിക്കൽ കോളജിലെ അഞ്ച് ഡിപ്പാർട്ട്‌മെന്റ് തലവന്മാർ ഒപ്പിട്ട റിപ്പോർട്ടാണ് പുറത്തുവന്നത്.

ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് പരിക്കേറ്റ തബ്രിസ് അൻസാരിയുടെ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റെന്നും ഇതാകാം ഹൃദയാഘാതത്തിന് കാരണമായതെന്നും പുതിയ മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയോട്ടിക്ക് പുറമെ, അൻസാരിയുടെ ശരീരത്തിൽ നിരവധി പരിക്കേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. കാഠിന്യമേറിയ വസ്തു കൊണ്ടാണ് അൻസാരിയുടെ തലയോട്ടിക്ക് ക്ഷതമേൽപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്. തലയോട്ടിയിൽ രക്തം കട്ടപിടിക്കുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

തലയോട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് സീനിയർ ഡോക്ടർ പറഞ്ഞു. ശരീരത്തിനേറ്റ മാരക പരിക്കുകളാകാം ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തബ്രിസ് അൻസാരി വിഷം കഴിച്ചെന്ന ആരോപണവും ഡോക്ടർമാർ തള്ളി. ആശുപത്രിയിൽ തബ്രിസ് അൻസാരിക്ക് തലയോട്ടിക്ക് പരിക്കേറ്റതിന് ചികിത്സ നൽകിയിരുന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് തലക്ക് പരിക്കേറ്റത് വ്യക്തമായത്. കാലിന് വേദനയുണ്ടെന്ന് മാത്രമാണ് അൻസാരി പറഞ്ഞതെന്ന് പൊലീസും ഡോക്ടർമാരും പറഞ്ഞു.

ഇക്കഴിഞ്ഞ ജൂൺ18നാണ് 24കാനായ തബ്രിസ് അൻസാരി ആൾക്കൂട്ട മർദ്ദനമേറ്റ് കൊല്ലപ്പെടുന്നത്. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേയ്ക്കു പോകുകയായിരുന്ന തബ്രിസിനെ ഒരു സംഘം തടഞ്ഞുനിറുത്തുകയും മോട്ടോർ സൈക്കിൾ മോഷ്ടിച്ചെന്നാരോപിച്ച് മണിക്കൂറുകളോളം മർദ്ദിക്കുകയായിരുന്നു. ഇവർ ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തബ്രിസിനെ മരത്തിൽ കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. മർദ്ദനത്തെതുടർന്ന് തബ്രിസ് അബോധാവസ്ഥയിലായതിനു ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. നാലു ദിവസത്തിനു ശേഷം പൊലീസ് ആശുപത്രിയിലെത്തിച്ച തബ്രിസ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയസ്തംഭനമാണെന്നതിനാൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത് മരണകാരണം ഹൃദയ സ്തംഭനമാണെന്നതിനാൽ നരഹത്യക്കാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. അൻസാരിയുടെ മൃതദേഹം രണ്ട് തവണ പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും രണ്ട് റിപ്പോർട്ടിലും ഒരേകാര്യമാണ് പറയുന്നത്. അതിനിടെയാണ് മരണകാരണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ പുറത്ത് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP