Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിനെതിരായ സമരം ഉടൻ അവസാനിപ്പിക്കുമെന്ന സൂചന നൽകി താമരൈ; ഭർത്താവിന്റെ കപടമുഖം തുറന്ന് കാട്ടാനായെന്ന് തമിഴ് സിനിമാഗാന രചയിതാവ്

ഭർത്താവിനെതിരായ സമരം ഉടൻ അവസാനിപ്പിക്കുമെന്ന സൂചന നൽകി താമരൈ; ഭർത്താവിന്റെ കപടമുഖം തുറന്ന് കാട്ടാനായെന്ന് തമിഴ് സിനിമാഗാന രചയിതാവ്

ചെന്നൈ: ഭർത്താവിനെതിരെയുള്ള സമരത്തിൽ ഉടൻ വഴിത്തിരിവുണ്ടാകുമെന്ന് പ്രശസ്ത തമിഴ് സിനിമാഗാന രചയിതാവ് താമരൈ വ്യക്തമാക്കി. സമരം ഉടൻ അവസാനിപ്പിക്കുമെന്ന സൂചനയും നൽകി. തന്നെയും മകനെയും ഉപേക്ഷിച്ചുപോയ ഭർത്താവ് ത്യാഗു പരസ്യമായി മാപ്പ് പറയണമെന്നും ത്യാഗുവിന്റെ കഴിഞ്ഞ 20 വർഷത്തെ പൊതുജീവിതം അന്വേഷിക്കണമെന്നുമാണ് താമരൈയുടെ ആവശ്യം.

കഴിഞ്ഞ മൂന്ന് ദിവസമായി വള്ളുവർകോട്ടത്താണ് താമരൈ സമരം നടത്തുന്നത്. തമിഴ് ദേശീയ വിടുതലൈ ഇയക്കം എന്ന സംഘടനയുടെ നേതാവാണ് ത്യാഗു. ആദർശശുദ്ധിയില്ലാത്ത കാപട്യ ജീവിതമാണ് ത്യാഗുവിനെപ്പോലുള്ള ശ്രീലങ്കൻ തമിഴ് അനുബന്ധ സംഘടനാ നേതാക്കൾ നയിക്കുന്നതെന്ന് താമരൈ പറയുന്നു. ഭർത്താവിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നല്ലാം ത്യാഗു ഒളിച്ചോടി. എന്റെ വരുമാനം കൊണ്ടാണ് കഴിഞ്ഞ 15 വർഷത്തോളം ത്യാഗു ജീവിച്ചത്. ഇതിപ്പോൾ എനിക്കും മകനും നഷ്ടപരിഹാരം തരാതെ ഒഴിഞ്ഞുമാറാനാണ് ത്യാഗു ശ്രമിക്കുന്നത് താമരൈ പറഞ്ഞു.

''എന്റെ ഭർത്താവ് ത്യാഗുവിന്റെ കപടമുഖം തുറന്നുകാട്ടുകയായിരുന്നു എന്റെ മുഖ്യലക്ഷ്യം. അതിൽ ഞാൻ വിജയിച്ചു കഴിഞ്ഞു. എന്റെ ആവശ്യങ്ങൾ മുൻനിർത്തി ഒരു കത്ത് മധ്യസ്ഥർ മുഖേന ത്യാഗുവിന് വ്യാഴാഴ്ച നൽകിയിട്ടുണ്ട്. ഇതിന്റെ മറുപടി വെള്ളിയാഴ്ച ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്.'' കത്തിനുള്ള ത്യാഗുവിന്റെ മറുപടി എന്തു തന്നെയായായാലും പ്രത്യക്ഷ സമരം വെള്ളിയാഴ്ചയോടെ അവസാനിപ്പിച്ചേക്കുമെന്ന് താമരൈ സൂചിപ്പിച്ചു.

തന്നെയും മകനെയും ഉപേക്ഷിച്ചുപോയ ഭർത്താവ് ത്യാഗു പരസ്യമായി മാപ്പ് പറയണമെന്നും ത്യാഗുവിന്റെ കഴിഞ്ഞ 20 വർഷത്തെ പൊതുജീവിതം അന്വേഷിക്കണമെന്നും താമരൈ നേരത്തെ ഒരു കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് ത്യാഗു നൽകിയ മറുപടിയിൽ മാപ്പ് പറയാനാവില്ലെന്നും എന്നാൽ തന്റെ പൊതുജീവിതം അന്വേഷണ വിധേയമാക്കാമെന്നും സമ്മതിച്ചതായി താമരൈ പറഞ്ഞു. ഇതിനുള്ള മറുപടി കത്താണ് താമരൈ വ്യാഴാഴ്ച കൈമാറിയത്. ഈ കത്തിലെ വിശദാംശങ്ങൾ താമരൈ വെളിപ്പെടുത്തിയില്ല.

സുബ്രഹ്മണ്യപുരം എന്ന സിനിമയിലെ 'കൺകളിരണ്ടാൽ...' എന്ന പാട്ടിലൂടെ തമിഴകത്തിന്റെ മനം കവർന്ന താമരൈ പിന്നീട് നിരവധി സിനിമകളിൽ ഗാനങ്ങളെഴുതി. അജിത് നായകനായ 'യെന്നൈ അറിന്താൽ' എന്ന സിനിമയിലാണ് അവസാനം പാട്ടുകൾ രചിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP