Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനിയെങ്കിലും അനാവശ്യകാര്യം പറഞ്ഞ് കലാപം ഉണ്ടാക്കുന്നത് നിർത്താൻ സംഘപരിവാർ ശ്രമിക്കുമോ? താജ്മഹൽ ഹിന്ദു ക്ഷേത്രം ആയിരുന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സാക്ഷ്യപ്പെടുത്തൽ

ഇനിയെങ്കിലും അനാവശ്യകാര്യം പറഞ്ഞ് കലാപം ഉണ്ടാക്കുന്നത് നിർത്താൻ സംഘപരിവാർ ശ്രമിക്കുമോ? താജ്മഹൽ ഹിന്ദു ക്ഷേത്രം ആയിരുന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സാക്ഷ്യപ്പെടുത്തൽ

ഭാര്യ മുംതാസിന്റെ സ്മരണാർഥം മുഗൾ രാജാവ് ഷാജഹാൻ പണികഴിപ്പിച്ച പ്രണയത്തിന്റെ നിത്യകുടീരമായ താജ്മഹലിനെക്കുറിച്ചുള്ള അബദ്ധപ്രചാരണം സംഘപരിവാർ ഇനിയെങ്കിലും അവസാനിപ്പിക്കുമോ? താജ്മഹൽ ഹിന്ദുക്ഷേത്രമായിരുന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്ന് കേന്ദ്രസർക്കാർ തന്നെ പ്രഖ്യാപിച്ചു. ലോക്‌സഭയിൽ സാംസ്‌കാരിക മന്ത്രി മഹേഷ് ശർമയാണ് അർഥശങ്കയ്ക്കിടയില്ലാത്ത വണ്ണം ഇക്കാര്യം വ്യക്തമാക്കിയത്.

താജ്മഹൽ ഹിന്ദുക്ഷേത്രമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജി ആഗ്ര ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ ഈ പ്രഖ്യാപനം. ഹർജിയെക്കുറിച്ച് സർക്കാരിന് ബോധ്യമുണ്ടെന്നും, എന്നാൽ ഇതുസംബന്ധിച്ച് യാതൊരു തെളിവുമില്ലെന്നും മന്ത്രി പറഞ്ഞു. താജ്മഹലിന്റെ യാഥാർഥ്യം സംബന്ധിച്ച തർക്കം വിനോദ സഞ്ചാരത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താജ്മഹൽ മുസ്ലിം ശവകുടീരമല്ലെന്നും അതൊരു ശിവക്ഷേത്രമായിരുന്നുവെന്നുമാണ് സംഘപരിവാറും വിശ്വഹിന്ദു പരിഷത്തും കാലങ്ങളായി പ്രചരിപ്പിക്കുന്നത്. തേജോ മഹാലയ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്ഷേത്രമാണ് പിന്നീട് താജ് മഹൽ ആയതെന്നാണ് ആരോപണം. ജയ്‌പ്പുർ മഹാരാജാവിൽനിന്ന് കൈക്കലാക്കിയ ഈ ക്ഷേത്രം ഷാജഹാൻ താജ് മഹൽ ആക്കി മാറ്റുകയായിരുന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.

താജ്മഹൽ ലോകാത്ഭുതങ്ങളിലൊന്നായതോടെയാണ് ഇതിനെച്ചൊല്ലിയുള്ള തർക്കങ്ങളും ശക്തമായത്. ഹൈന്ദവക്ഷേത്രമായിരുന്നുവെന്ന് സ്ഥാപിക്കുന്ന ഒട്ടേറെ തെളിവുകളും താജ്മഹലിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രമുഖ ചരിത്രകാരൻ പി.എൻ.ഓക്കിന്റെ താജ്മഹൽ: ദ ട്രൂ സ്‌റ്റോറിയിൽ അക്കാര്യം തെളിവുകൾ സഹിതം സ്ഥാപിച്ചിട്ടുമുണ്ട്. ഇതേറ്റുപിടിച്ചാണ് സംഘപരിവാർ താജ്മഹലിന്റെ അവകാശം ഹിന്ദുക്കൾക്കാണെന്ന വാദം ഉയർത്തിയിരുന്നത്. ഈ വാദങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് തൽക്കാലത്തേയ്‌ക്കെങ്കിലും കേന്ദ്ര സർക്കാരിന്റെ മറുപടി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP