Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താജ്മഹൽ പുരാതന ഹിന്ദുക്ഷേത്രം ആയിരുന്നെന്ന് ബിജെപി നേതാവ്; അവകാശവാദം വഖഫ് ബോർഡ് വാദത്തെ മറികടക്കാൻ; ഇന്ത്യൻ പൈതൃകത്തിൽ കണ്ണുംനട്ട് വർഗീയവാദികൾ

താജ്മഹൽ പുരാതന ഹിന്ദുക്ഷേത്രം ആയിരുന്നെന്ന് ബിജെപി നേതാവ്; അവകാശവാദം വഖഫ് ബോർഡ് വാദത്തെ മറികടക്കാൻ; ഇന്ത്യൻ പൈതൃകത്തിൽ കണ്ണുംനട്ട് വർഗീയവാദികൾ

ന്റെ പ്രാണപ്രേയസിയായ മുംതാസിന് വേണ്ടി മുഗൾ ചക്രവർത്തി ഷാജഹാൻ നിർമ്മിച്ച സ്മാരകമായ താജ്മഹലിനെ പ്രണയത്തിന്റെ അനശ്വരസ്മാരകമായാണ് ലോകമെങ്ങുമുള്ളവർ കാണുന്നത്. എന്നാൽ ഈ സ്മാരകത്തിന്റെ അവകാശത്തെച്ചൊല്ലിയും വർഗീയവാദികൾ പരസ്പരം കൊമ്പുകോർക്കാൻ തുടങ്ങിയിരിക്കുന്നു. ജാതിയും മതവും വർഗവും ദേശവുമില്ലാത്ത പ്രണയമെന്ന പരിശുദ്ധ വികാരത്തിന്റെ മൂർത്തരൂപമായ താജ്മഹലെന്ന ലോകമഹാത്ഭുതം തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണീ വിവാദങ്ങൾ.

താജ്മഹൽ പുരാതന ഹിന്ദുക്ഷേത്രത്തിന്റെ ഭാഗമാണെന്ന അവകാശവാദവുമായാണ് ഇപ്പോൾ ബിജെപി നേതാവായ ലക്ഷ്മി കാന്ത് ബാജ്‌പേയ് രംഗത്തെത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ബിജെപി തലവാണ് ഇദ്ദേഹം. ഇന്നലെയാണ് വിവാദമായ ഈ പ്രസ്താവനയുമായി ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. രാജജയ്‌സിംഗിൽ നിന്നും പുരാതനമായ തെജോ മഹാലയ ക്ഷേത്രത്തിന്റെ ഭൂമി ഷാജഹാൻ വാങ്ങുകയായിരുന്നുവെന്നാണ് ലക്ഷ്മികാന്ത് പറയുന്നത്. ഇതിന്റെ രേഖകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

പ്രണയത്തിന്റെ അനശ്വരസ്മാരകമായ താജ്മഹൽ സംസ്ഥാനത്തെ വഖഫ് ബോർഡിന്റെ പ്രോപ്പർട്ടിയാണെന്ന അവകാശവാദവുമായി നവംബർ 13ന് സമാജ് വാദി പാർട്ടി നേതാവായ അസംഖാൻ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയായെന്നോണമാണ് ലക്ഷ്മികാന്ത് ഇപ്പോൾ രംഗത്തെത്തിയതെന്നും സൂചനയുണ്ട്. മുതവാല്ലിസി(കെയർടേക്കേർസ്)ന്റെ ഒരു കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അസംഖാൻ ഈ വിവാദപ്രസ്താവന നടത്തിയത്. താജ്മഹലിനെ ഒരു പ്രോപ്പർട്ടിയാക്കി മാറ്റാനും തന്നെ അതിന്റെ മുതവാല്ലിയാക്കി നിയമിക്കാനും സ്റ്റേറ്റ് സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ ചെയർമാനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അസംഖാന്റെ പക്കൽ വഖഫ്‌ബോർഡിൽ നിന്ന് അപഹരിച്ചെടുത്ത വസ്തുവകകളുണ്ടെന്നും ഇപ്പോൾ അദ്ദേഹം ലോകപൈതൃകമായ താജ്മഹലിൽ കണ്ണ് വച്ചിരിക്കുകയാണെന്നും ലക്ഷ്മികാന്ത് ആരോപിച്ചു. എന്നാൽ അസംഖാന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും ബിജെപി നേതാവ് ഉറപ്പിച്ച് പറഞ്ഞു. മുംതാസ് മഹലിന്റെ വംശത്തെപ്പറ്റി ചിന്തിക്കുമ്പോൾ അവർ ഒരു ഷിയ ആണെന്നാണ് ആൾ ഇന്ത്യ ഷിയ പഴ്‌സണൽ ലോ ബോർഡ് വക്താവായ മൗലാന യാസൂബ് അബ്ബാസ് പറഞ്ഞത്. എന്നാൽ താജ്മഹൽ രാജ്യത്തിന്റെ മഹത്തായ പൈതൃകമാണെന്നും അതൊരിക്കലും സുന്നികൾക്കോ ഷിയകൾക്കോ കൈമാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഥവാ സ്മാരകം വഖഫ് ബോർഡിന് കൈമാറുകയാണെങ്കിൽ സുന്നികളും ഷിയകളും അതിന്റെ പേരിൽ മുഖാമുഖം ഏറ്റുമുട്ടുമെന്നും അദ്ദേഹം പറഞ്ഞു. പ്രണയ സ്മാരകത്തിന്റെ പേരിലുള്ള അവകാശവാദത്തെച്ചൊല്ലി വിവിധ വിഭാഗക്കാർ രംഗത്തെത്തുന്നതോടെ പ്രശ്‌നത്തിന് ഭാവിയിൽ പുതിയതലങ്ങളുണ്ടാകുമെന്നാണ് പലരും കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP