Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാലു പതിറ്റാണ്ട് ടാറ്റ കൈവശം വച്ച ഡൽഹിയിലെ താജ്മഹൽ ഹോട്ടൽ ലേലം ചെയ്യും; പാട്ടക്കാലാവധി തീർന്നിട്ടും ഹോട്ടൽ നടത്തിപ്പു തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി; ഓൺലൈൻ ലേലത്തിൽ തിരിച്ചുപിടിക്കാനായില്ലെങ്കിൽ അഭിമാന ഹോട്ടൽ ടാറ്റയ്ക്ക് ഒഴിഞ്ഞുകൊടുക്കേണ്ടിവരും

നാലു പതിറ്റാണ്ട് ടാറ്റ കൈവശം വച്ച ഡൽഹിയിലെ താജ്മഹൽ ഹോട്ടൽ ലേലം ചെയ്യും; പാട്ടക്കാലാവധി തീർന്നിട്ടും ഹോട്ടൽ നടത്തിപ്പു തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി; ഓൺലൈൻ ലേലത്തിൽ തിരിച്ചുപിടിക്കാനായില്ലെങ്കിൽ അഭിമാന ഹോട്ടൽ ടാറ്റയ്ക്ക് ഒഴിഞ്ഞുകൊടുക്കേണ്ടിവരും

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഡൽഹിയിലെ താജ്മഹൽ ഹോട്ടൽ ഉടൻ ലേലത്തിന്. പാട്ടാക്കാലാവധി അവസാനിച്ചിട്ടും ടാറ്റ ഗ്രൂപ്പ് ഒഴിയാൻ കൂട്ടാക്കത്ത സാഹചര്യത്തിൽ സുപ്രീംകോടതിയും ലേലത്തിന് അനുകൂലമായി ഉത്തരവിടുകയായിരുന്നു. ഓൺലൈൻ ലേലത്തിൽ തിരിച്ചുപിടിക്കാനായില്ലെങ്കിൽ നാലു പതിറ്റാണ്ടായി കൈവശംവച്ചുകൊണ്ടിരിക്കുന്ന അഭിമാന ഹോട്ടൽ ടാറ്റയ്ക്ക് ഒഴിഞ്ഞു കൊടുക്കേണ്ടിവരും.

പാട്ടക്കാലാവധി അവസാനിച്ചിട്ടും ഹോട്ടൽ നടത്തിപ്പ് തുടരുന്ന പശ്ചാത്തലത്തിൽ ഭൂമിയും സ്വത്തുവകകളും ലേലത്തിന് വെയ്ക്കാൻ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. ഓൺലൈനായി നടക്കുന്ന ലേലത്തിൽ ഹോട്ടൽ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറ് മാസത്തിനകം ടാറ്റാ ഗ്രൂപ്പിനോട് ഒഴിയണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

ഇന്ത്യഗേറ്റിനു സമീപം മാൻസിങ് റോഡിൽ സ്ഥിതിചെയ്യുന്ന താജ്മഹൽ ഹോട്ടൽലിന്റെ യഥാർത്ഥ ഉടമസ്ഥർ ന്യൂ ഡൽഹി മുൻസിപ്പൽ കൗൺസിലാണ്. പാട്ടവ്യവസ്ഥയിലാണ് ടാറ്റ ഗ്രൂപ്പ് ഈ ഹോട്ടൽ നടത്തുന്നത്. 33 വർഷത്തെ പാട്ടക്കാലാവധി 2011ൽ അവസാനിച്ചു. പാട്ടക്കാലാവധി കഴിഞ്ഞ് 9 തവണയിലധികം സമയം നീട്ടിച്ചോദിച്ച ടാറ്റയോട് ലേലം നടത്തുമെന്ന് ഡൽഹി സർക്കാർ ഉറപ്പിച്ച് പറഞ്ഞിരുന്നു.

ടാറ്റ ഒമ്പതു തവണ സമയം കൂട്ടിച്ചോദിച്ച് ഹോട്ടൽ നടത്തിപ്പ് തുടരുകയായിരുന്നു. കഴിഞ്ഞ മാസം ചേർന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് ലേലം ഉറപ്പായും ഉടൻ നടത്തണമെന്ന് തീരുമാനിച്ചത്.

ലേലമില്ലാതെ തന്നെ പാട്ടക്കാലാവധി നീട്ടാനാണ് ടാറ്റകൾ ലക്ഷ്യമിട്ടിരുന്നത്. ഇതിന് പറ്റില്ലെന്ന് ഡൽഹി സർക്കാർ കർശന നിലപാടെടുത്തതോടെയാണ് ലേലത്തിന് കളമൊരുങ്ങിയത്. ഇതുവരേയും പാട്ടത്തുകയിലും കാര്യങ്ങളിലും ഒരു തിരിമറിയും ദോഷവും വരുത്താത്ത ടാറ്റാ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ലേലം നടത്തുമ്പോൾ മനസിലുണ്ടാവണമെന്നും അധികൃതരോട് സുപ്രീംകോടതി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP