Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിക്ക് താലിബാൻ ഭീകരരുടെ ഭീഷണി; സന്ദേശമെത്തിയത് വാഗാ അതിർത്തിയിലെ സ്‌ഫോടനത്തെക്കുറിച്ച് ട്വീറ്റിട്ട ഉടനെ

പ്രധാനമന്ത്രിക്ക് താലിബാൻ ഭീകരരുടെ ഭീഷണി; സന്ദേശമെത്തിയത് വാഗാ അതിർത്തിയിലെ സ്‌ഫോടനത്തെക്കുറിച്ച് ട്വീറ്റിട്ട ഉടനെ

ന്യൂഡൽഹി: പാക്കിസ്ഥാനിലെ താലിബാൻ ഭീകരർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കി. വാഗാ അതിർത്തിയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ചാവേർ സ്‌ഫോടനങ്ങളെ അപലപിക്കുകയും മരിച്ചവർക്ക് അനുശോചനം അറിയിക്കുകയും ചെയ്തു മോദി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഭീകരരുടെ ഭീഷണി സന്ദേശം എത്തിയതെന്ന് സുരക്ഷാ ഉപേദേഷ്ടാവ് പറഞ്ഞു.

വാഗാ അതിർത്തിയിൽ ഭീകരർ നടത്തിയ ആക്രമണം ഞെട്ടിക്കുന്നതാണ്. ഭീരുത്വം നിറഞ്ഞ ഈ പ്രവൃത്തിയെ താൻ അതിശക്തമായി അപലപിക്കുന്നു എന്നായിരുന്നു നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ഇതിനുപിന്നാലെയാണ് തെഹ്‌രീക് ഇ താലിബാൻ പാക്കിസ്ഥാൻ ജമാത് അഹ്‌രാർ (ടി.ടി.പിജെ.എ) എന്ന സംഘടനയുടെ വക്താവായ എഹ്‌സാനുള്ള എഹ്‌സാൻ ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയത്.

'പാക്കിസ്ഥാനെ ആക്രമിക്കാൻ കഴിഞ്ഞാൽ ഇന്ത്യയെയും ആക്രമിക്കാൻ കഴിയും. ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൂറു കണക്കിന് മുസ്‌ളീങ്ങളെ കൊന്നൊടുക്കിയവനാണ്. കാശ്മീരിലെയും ഗുജറാത്തിലെയും നിഷ്‌കളങ്കരായ നിരവധി മുസ്‌ളീം സഹോദരന്മാരെ കൊന്നൊടുക്കിയവർക്കെതിരെ ഞങ്ങൾ പ്രതികാരം ചെയ്യും' എന്നായിരുന്നു ഇംഗ്‌ളീഷിലും ഉറുദുവിലുമായുള്ള ട്വീറ്റുകൾ.

ഞായറാഴ്ച വാഗ അതിർത്തിയിലുണ്ടായ ചാവേർ ആക്രമണം ഇന്ത്യയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് രഹസ്യാന്വേഷണ ഏജൻസികൾ കാണുന്നത്. വാഗയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 62 പേരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP