Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിൽ വീണ്ടും ജാതിക്കൊല; ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു; കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും യുവതിയുടെ പിതാവ്; കൊല്ലപ്പെട്ട ജ്യോതി രണ്ടുമാസം ഗർഭിണിയായിരുന്നെന്ന് പൊലീസ്; അക്രമണത്തിനിടയിൽ യുവതിയുടെ ഇടതു കൈപ്പത്തി വെട്ടി ചിതറിച്ചു

തമിഴ്‌നാട്ടിൽ വീണ്ടും ജാതിക്കൊല; ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു; കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും യുവതിയുടെ പിതാവ്; കൊല്ലപ്പെട്ട ജ്യോതി രണ്ടുമാസം ഗർഭിണിയായിരുന്നെന്ന് പൊലീസ്; അക്രമണത്തിനിടയിൽ യുവതിയുടെ ഇടതു കൈപ്പത്തി വെട്ടി ചിതറിച്ചു

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ജാതിക്കൊല. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതു പെൺകുട്ടിയുടെ പിതാവിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ്. തൂത്തുക്കുടി തന്തൈ പെരിയാർ നഗറിലെ സോലരാജ്, ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. ജ്യോതി രണ്ടു മാസം ഗർഭിണിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിയുടെ പിതാവ് അഴഗറിനെ പൊലിസ് അറസ്റ്റു ചെയ്തു.

പറയർ വിഭാഗത്തിൽ പെട്ടയാളാണ് സോല രാജ്. ജ്യോതി പല്ലാർ വിഭാഗത്തിലും. യുവതിയുടെ വീട്ടുകാർ വിവാഹത്തെ എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സോല രാജിന്റെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒരു സംഘം ആളുകൾ വീട്ടിലെത്തി കൊലപാതകം നടത്തിയത്. ഏപ്രിലിൽ ആയിരുന്നു ജ്യോതി വിവാഹിതയായത്.

ഇതിന് ശേഷം അവർ ഒരു മുറി മാത്രമുള്ള വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. യുവാവിന്റെ അമ്മ അവരുടെ ബന്ധുവിന്റെ വീട്ടിലുമായിരുന്നു താമസം. ആക്രമികളെ പ്രതിരോധിക്കാൻ ശ്രമിക്കവെ പെൺകുട്ടിയുടെ ഇടത് കൈപ്പത്തി അറ്റു പോയിരുന്നു. സോളരാജിന്റെ അമ്മ പിറ്റേന്ന് രാവിലെ വീട്ടിൽ വന്നപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മകനെയും മരുമകനെയും കണ്ടത്. മുഖത്തും കഴുത്തിലും നിരവധി വെട്ടേറ്റിരുന്ന അവരെ കണ്ട് നിലവിളി നടത്തിയപ്പോഴാണ് അയൽക്കാർ വിവരങ്ങൾ അറിഞ്ഞതെന്നാണ് വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP