Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടിവെള്ള ക്ഷാമം നേരിടുന്ന തമിഴ്‌നാട്ടിലേക്ക് കുടിവെള്ളം എത്തിക്കാൻ സന്നദ്ധത അറിയിച്ച് കേരളം; തിരുവനന്തപുരത്ത് നിന്നും 20 ലക്ഷം ലിറ്റർ കുടിവെള്ളം ട്രെയിന്മാർഗം എത്തിക്കാം എന്ന നിർദ്ദേശം തള്ളി തമിഴ്‌നാട്; 196 ദിവസത്തിന് ശേഷം ചെന്നൈ നഗരത്തിന് ആശ്വസമായി മഴയും

കുടിവെള്ള ക്ഷാമം നേരിടുന്ന തമിഴ്‌നാട്ടിലേക്ക് കുടിവെള്ളം എത്തിക്കാൻ സന്നദ്ധത അറിയിച്ച് കേരളം; തിരുവനന്തപുരത്ത് നിന്നും 20 ലക്ഷം ലിറ്റർ കുടിവെള്ളം ട്രെയിന്മാർഗം എത്തിക്കാം എന്ന നിർദ്ദേശം തള്ളി തമിഴ്‌നാട്; 196 ദിവസത്തിന് ശേഷം ചെന്നൈ നഗരത്തിന് ആശ്വസമായി മഴയും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കനത്ത വരൾച്ചയെ തുടർന്ന് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിന് സഹായഹസ്തവുമായി കേരളം. തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്മാർഗം എത്തിച്ചുനൽകാൻ സംസ്ഥാന സർക്കാർ സന്നദ്ധതയറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടിവെള്ളം എത്തിക്കാനുള്ള സന്നദ്ധത അറിയിച്ചു. എന്നാൽ കുടിവെള്ളം ആവശ്യമില്ലെന്ന് തമിഴ്‌നാട് സർക്കാർ മറുപടി നൽകി.

തിരുവനന്തപുരത്തും നിന്നും ചെന്നൈയിലേക്ക് ട്രെയിന്മാർഗം 20 ലക്ഷം ലിറ്റർ കുടിവെള്ളം എത്തിക്കാനായിരുന്നു സർക്കാർ പദ്ധതി. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. ചെന്നൈയിലേക്ക് വെള്ളമെത്തിക്കുന്ന അഞ്ച് ജലസംഭരണികളിൽ ഒന്നിൽ മാത്രമാണ് ഇപ്പോൾ കുറച്ചെങ്കിലും വെള്ളമുള്ളത്. ഓരോ കുടുംബത്തിനും ആറ് കുടം വെള്ളത്തിലധികം നൽകില്ലെന്ന നിലപാടിലാണ് സ്വകാര്യ വാട്ടർ ടാങ്കർ വിതരണക്കാർ. ഇതോടെ ശക്തമായി പ്രതിഷേധവുമയി സ്ത്രീകൾ ഉൾപ്പടെയുള്ളവർ രംഗത്തിറങ്ങി. കുടിവെള്ള പ്രശ്‌നം സംസ്ഥാന വ്യാപകമായി ഉയർത്തിക്കൊണ്ടുവരാനാണ് ഡിഎംകെ നീക്കം.

സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും ശുചിമുറികളിൽ പോലും വേണ്ടത്ര വെള്ളമില്ല. ചെന്നൈയിലും തഞ്ചാവൂരിലുമായി മൂന്ന് സ്വകാര്യ സ്‌കൂളുകൾ തൽക്കാലത്തേക്ക് അടച്ചു. മിക്ക സ്‌കൂളുകളും പ്രവർത്തന സമയം ഉച്ചവരെയാക്കി ചുരുക്കിയിട്ടുണ്ട്.

അതേസമയം ചെന്നൈ നഗരത്തിലെ കുടി വെള്ള പ്രതിസന്ധി ഉടൻ പരിഹിക്കുമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി പറഞ്ഞു. ചെന്നൈ ഉൾപ്പെടയുള്ള നഗരങ്ങളിൽ കൂടി വെള്ളത്തിന്റെ വില കുതിച്ചയുരുകയാണ്. രാജ്യാന്തര ഐടി സ്ഥാപനങ്ങളുടേതടക്കം പ്രവർത്തനകൾ കുടിവെള്ള ക്ഷാമത്തെ തുടർന്ന് നിർത്തി വച്ചിരിക്കുയാണ്. ജീവനക്കാരോട് വീട്ടിൽ ഇരുന്നു ജോലി ചെയ്യാനാണ് നിർദ്ദേശം. കാർഷികമേഖലയെ വരൾച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സർക്കാരിന്റെ സഹായ വാഗ്ദാനം.

അതേസമയം, ചെന്നൈ നഗരത്തിന് ആശ്വാസവും സന്തോഷവും നൽകി മഴയെത്തി. 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ നഗരത്തിൽ മഴ പെയ്യുന്നത്. ഇന്ന് മുതൽ അടുത്ത ആറ് ദിവസത്തേക്ക് ചെന്നൈയിലും പരിസരത്തും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പ്രവചിക്കുന്നു. മഴമേഘങ്ങൾ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുകയാണെന്നും നാളെ മുതൽ 40 ഡിഗ്രീ ചൂടിന് കുറവ് അനുഭവപ്പെടുമെന്നും തമിഴ്‌നാട് വെതർമാൻ എന്ന പേരിൽ അറിയപ്പെടുന്ന കാലാവസ്ഥാ വിദഗ്ദ്ധൻ പ്രദീപ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP