Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണ്; റോഡിലിറങ്ങിയവർ നിർദ്ദേശങ്ങൾ പാലിക്കാതെ വന്നതോടെ തൊഴുകൈകളോടെ പൊട്ടിക്കരഞ്ഞ് പൊലീസുകാരൻ; ലോക് ഡൗണിലും കാര്യങ്ങൾ മനസ്സിലാക്കാതെ ജനം

നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണ്; റോഡിലിറങ്ങിയവർ നിർദ്ദേശങ്ങൾ പാലിക്കാതെ വന്നതോടെ തൊഴുകൈകളോടെ പൊട്ടിക്കരഞ്ഞ് പൊലീസുകാരൻ; ലോക് ഡൗണിലും കാര്യങ്ങൾ മനസ്സിലാക്കാതെ ജനം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഇന്ത്യൻ ജനതക്ക് പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ആളുകൾക്ക് അത്ര പരിചിതമല്ല യാത്രാ നിയന്ത്രണങ്ങളും കർഫ്യുവും ഒക്കെ. പ്രാദേശികമായ അക്രമങ്ങളുടെ പേരിൽ പ്രഖ്യാപിക്കപ്പെടുന്ന 144ഉം മറ്റ് നിയന്ത്രണങ്ങളുമല്ലാതെ രാജ്യമാകെ ലോക് ഡൗൺ ചെയ്തിരിക്കുന്നതിന്റെ ​ഗൗരവം പോലും പലർക്കും മനസ്സിലായിട്ടില്ല. അതിന് തെളിവ് നൽകുന്നതാണ് തമിഴ്‌നാട്ടിൽ റോഡ് ​ഗതാ​ഗതം നിയന്ത്രിക്കാൻ നിന്ന കൊലീസുകാരന്റെ നിസ്സഹായത. ബൈക്കിലെത്തിയ യാത്രക്കാരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടിട്ടും കേൾക്കാതെ വന്നതോടെ നടുറോഡിൽ തൊഴു കൈകളുമായി പൊട്ടിക്കരയുന്ന പൊലീസുകാരൻ ചർച്ചകളിൽ നിറയുകയാണ്.

തമിഴ് വാർത്താ മാധ്യമമായ പോളിമർ ന്യൂസാണ് റോഡിൽ കൈകൾ കൂപ്പി നിന്ന് പൊട്ടിക്കരയുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടുട്ടുള്ളത്. ദയവായി വീട്ടിലിരിക്കൂ, വെളിയിൽ പോകരുത്, നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണ് എന്ന് ആദ്യം പൊലീസുകാരൻ ആവശ്യപ്പെടുന്നു. എന്നാൽ നിർദേശങ്ങൾ മാനിക്കാതെ നിരവധിപ്പേർ പൊലീസുകാരനെ മറികടന്ന് പോകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

നാട്ടിന് വേണ്ടി വീട്ടുകാർക്ക് വേണ്ടി ദയവ് ചെയ്ത് നിങ്ങൾ തിരികെ പോകണമെന്ന് പൊലീസുകാരൻ നിരവധിപ്പേരോട് ആവശ്യപ്പെടുന്നു. അറിഞ്ഞോ അതിയാതെയോ നിങ്ങൾ തെറ്റ് ചെയ്യുകയാണ് എന്ന് ചൂണ്ടിക്കാണിച്ചിട്ടും യുവാക്കൾ ഉൾപ്പെടെയുള്ളവർ കേൾക്കാതെ പോയതോടെയാണ് പൊലീസുകാരന് നിയന്ത്രണം നഷ്ടമായി പൊട്ടിക്കരയുന്നത്.

തമിഴ്‌നാട്ടിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് ഇന്തോനേഷ്യൻ സ്വദേശികൾക്കും ചെന്നൈ സ്വദേശിയായ ഒരു ട്രാവൽ ഗൈഡിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സേലം മെഡിക്കൽ കോളേജിലാണ് ഇവർ ഉള്ളത്. ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 23 ആയി. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നസാഹചര്യത്തിൽ ചെന്നൈയിൽ കനത്ത ജാഗ്രത തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP