Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർഷിക വരുമാനത്തിന് നികുതിയില്ല; കൃഷിയിൽനിന്നുള്ള വരുമാനത്തിനുമേൽ നികുതി ചുമത്താൻ നീതി ആയോഗ് ശുപാർശ നൽകിയിട്ടില്ല; ബിബേക് ദെബ്റോയിയുടെ പരാമർശം നിഷേധിച്ച് ധനമന്ത്രിയും നീതിആയോഗും

കാർഷിക വരുമാനത്തിന് നികുതിയില്ല; കൃഷിയിൽനിന്നുള്ള വരുമാനത്തിനുമേൽ നികുതി ചുമത്താൻ നീതി ആയോഗ് ശുപാർശ നൽകിയിട്ടില്ല; ബിബേക് ദെബ്റോയിയുടെ പരാമർശം നിഷേധിച്ച് ധനമന്ത്രിയും നീതിആയോഗും

ന്യൂഡൽഹി: കാർഷിക വരുമാനത്തിനുമേൽ നികുതി ചുമത്താൻ ആലോചനയില്ലെന്ന് കേന്ദ്രസർക്കാരും നീതി ആയോഗും വ്യക്തമാക്കി. കൃഷിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിനുമേൽ നികുതി ചുമത്താൻ നീതി ആയോഗ് ശുപാർശ നൽകിയെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. നീതി ആയോഗ് അംഗം ബിബേക് ദെബ്റോയി ഇതുസംബന്ധിച്ച് നടത്തിയ പരാമർശം വ്യക്തിപരമാണെന്ന് നീതി ആയോഗും പ്രസ്താവനയിൽ അറിയിച്ചു.

കാർഷികവരുമാനത്തിനുമേൽ നികുതിചുമത്താൻ കേന്ദ്രസർക്കാരിന് പദ്ധതിയില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ഭരണഘടനാപരമായ അധികാര വിഭജനമനുസരിച്ച് കാർഷികവരുമാനത്തിനുമേൽ നികുതി ചുമത്താൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്നും െജയ്റ്റ്ലി വ്യക്തമാക്കി.

തൊട്ടുപിന്നാലെ, നീതി ആയോഗും നിഷേധക്കുറിപ്പുമായി രംഗത്തുവന്നു. കാർഷികവരുമാനത്തിനുമേൽ നികുതി ഏർപ്പെടുത്തണമെന്ന ശുപാർശ നീതി ആയോഗ് തയ്യാറാക്കിയ മൂന്നുവർഷത്തെ പ്രവർത്തനപരിപാടിയിൽ പറഞ്ഞിട്ടില്ലെന്ന് നീതി ആയോഗ് വ്യക്തമാക്കി. ബിബേക് ദെബ്റോയി നടത്തിയ പരാമർശത്തിന് നീതി ആയോഗിന്റെ വീക്ഷണവുമായി ബന്ധമില്ല. നികുതി ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായി കാർഷിക വരുമാനത്തിനുമേൽ നികുതി ചുമത്താൻ ആലോചനയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ദെബ്റോയി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP