Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശാഖപട്ടണത്ത് ടിഡിപി എംഎൽഎയെയും മുൻ എംഎ‍ൽഎയെയും മാവോയിസ്റ്റുകൾ വെടിവെച്ചു കൊന്നു; ആക്രമണമുണ്ടായത് അരാക്കുവിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കവെ

വിശാഖപട്ടണത്ത് ടിഡിപി എംഎൽഎയെയും മുൻ എംഎ‍ൽഎയെയും മാവോയിസ്റ്റുകൾ വെടിവെച്ചു കൊന്നു; ആക്രമണമുണ്ടായത് അരാക്കുവിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കവെ

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടിഡിപി എംഎൽഎയെയും മുൻ എംഎ‍ൽഎയെയും മാവോയിസ്റ്റുകൾ വെടിവെച്ചു കൊന്നു. ആരാക്കു എംഎൽഎ കെ. സർവേശ്വര റാവു, ടിഡിപി മുൻ എംഎൽഎ സിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്. തുടാംഗി ഗ്രാമത്തിൽവച്ചായിരുന്നു സംഭവം.

അരാക്കുവിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്തുനിന്നാണ് ഇരുവർക്കും വെടിയേറ്റത്. നിരവധി മാവോയിസ്റ്റുകൾ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

എസ്.ടി സംവരണ മണ്ഡലമായ അരാക്കുവിൽനിന്ന് വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർത്ഥിയായി 2014ൽ ആണ് സർവേശ്വര റാവു തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് സിവേരി സോമയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പിന്നീട് 2016ൽ റാവു ടിഡിപിയിലേക്ക് മാറി.

സർവേശ്വര റാവുവിനും സിവേരി സോമയ്ക്കും നേരത്തെ മാവോയിസ്റ്റുകളുടെ ഭീഷണി ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP