Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോട്ടിനായി പണം വാരിയെറിയുന്നുവെന്ന ആരോപണവുമായി ടിഡിപി എംപി ദിവാകർ റെഡ്ഡി; 'ഒരു വോട്ടിന് 2500 രൂപ എന്ന കണക്കിൽ എല്ലാ കക്ഷികളും 10,000 കോടി രൂപയെങ്കിലും മുടക്കികാണും'; അതിൽ ആരേയും പഴി പറയാൻ സാധിക്കില്ലെന്നും എവിടെ നിന്നാണ് പണം വരുന്നതെന്നും റെഡ്ഢി; ഓരോ സ്ഥാനാർത്ഥിക്കും ഈ ഇനത്തിൽ 50 കോടി ചെലവായെന്നും ആരോപണം

വോട്ടിനായി പണം വാരിയെറിയുന്നുവെന്ന ആരോപണവുമായി ടിഡിപി എംപി ദിവാകർ റെഡ്ഡി; 'ഒരു വോട്ടിന് 2500 രൂപ എന്ന കണക്കിൽ എല്ലാ കക്ഷികളും 10,000 കോടി രൂപയെങ്കിലും മുടക്കികാണും'; അതിൽ ആരേയും പഴി പറയാൻ സാധിക്കില്ലെന്നും എവിടെ നിന്നാണ് പണം വരുന്നതെന്നും റെഡ്ഢി; ഓരോ സ്ഥാനാർത്ഥിക്കും ഈ ഇനത്തിൽ 50 കോടി ചെലവായെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തിരഞ്ഞെടുപ്പിനായി രാജ്യം പോളിങ് ബൂത്തിലേക്ക് കടക്കുന്നതിന് മണിക്കൂറുകൾ മുൻപ് വിവാദ ആരോപണവുമായി ടിഡിപി എംപി ജെ.സി ദിവാകർ റെഡ്ഢി രംഗത്ത്. വോട്ടു നേടാനായി കക്ഷികൾ പണമൊഴുക്കുന്നുവെന്നാണ് ആരോപണം. എല്ലാ രാഷ്ട്രീയ പാർട്ടികളും ആന്ധ്രയിൽ വോട്ടു നേടുന്നതിന് വേണ്ടി പണം വാരിയെറിയുകയാണെന്നും ഓരോ വോട്ടിനും 2500 രൂപയാണ് ചെലവാക്കിയതെന്നും ഇത്തരത്തിൽ വോട്ട് വാങ്ങാൻ 10,000 കോടി രൂപയെങ്കിലും എല്ലാ കക്ഷികളും ചേർന്ന് മുടക്കിയിട്ടുണ്ടാകുമെന്നും ദിവാകർ ആരോപിക്കുന്നു.

ദിവാകർ റെഡ്ഢിയുടെ വാക്കുകളിങ്ങനെ: 'ആന്ധ്രയിൽ ഈ മാസം 11ന് തെരഞ്ഞെടുപ്പ് നടന്നിരുന്നു. പ്രചാരണത്തിന് പോകുമ്പോൾ ജനങ്ങൾ പണം ചോദിക്കുന്നത് പതിവായിരിക്കുകയാണ്. എല്ലാ കക്ഷികളും 2000 രൂപ വീതം നൽകുന്നു. അതുകൊണ്ട് നിങ്ങൾ 2500 നൽകണം. ഓരോ സ്ഥാനാർത്ഥിക്കും സ്വന്തം മണ്ഡലത്തിൽ കുറഞ്ഞത് 50 കോടിയെങ്കിലും ഈ ഇനത്തിൽ ചെലവുവരും. എല്ലാ കക്ഷികളും കൂടി 10,000 കോടി എങ്കിലും മുടക്കി കാണും. അതിൽ ആരെയും പഴിപറയാൻ പറ്റില്ല. എവിടെ നിന്നാണ് ഈ പണം വരുന്നത്. അഴിമതിയിൽ കൂടി സമ്പാദിക്കുന്നതാണിത്'

ഒരു വോട്ടർക്ക് 5000 രൂപ വീതം കൂലിതൊഴിലാളികൾ ഏറെയുള്ള മണ്ഡലത്തിൽ ചിലപ്പോൾ നൽകേണ്ടിവരുമെന്നാണ് റെഡ്ഡി പറയുന്നത്. അനന്തപുർ മണ്ഡലത്തിലെ സിറ്റിങ് എംപിമാണ് റെഡ്ഡി. തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പണമൊഴുകുന്ന മണ്ഡലങ്ങളിലൊന്നാണിത്. ഇദ്ദേഹത്തിന്റെ മകൻ ജെ.സി പവൻ റെഡ്ഡിയും ഇത്തവണ മത്സരിക്കുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശ്. 116 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 200 കോടിയോളം രൂപയുടെ സ്വർണം, വെള്ളി, മദ്യം എന്നിവയും പിടിച്ചെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP