Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആറാം ക്ലാസുകാരന്റെ മുടി വികൃതമാക്കി അദ്ധ്യാപികയുടെ ശിക്ഷ; ക്ലാസിൽ മറ്റ് കുട്ടികൾ നോക്കി നിൽക്കെ മുടി വെട്ടിയത് എന്തിനെന്ന് പോലും അറിയാതെ രക്ഷിതാക്കൾ; അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ നൽകി സ്‌കൂൾ മാനേജ്‌മെന്റ്

ആറാം ക്ലാസുകാരന്റെ മുടി വികൃതമാക്കി അദ്ധ്യാപികയുടെ ശിക്ഷ; ക്ലാസിൽ മറ്റ് കുട്ടികൾ നോക്കി നിൽക്കെ മുടി വെട്ടിയത് എന്തിനെന്ന് പോലും അറിയാതെ രക്ഷിതാക്കൾ; അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ നൽകി സ്‌കൂൾ മാനേജ്‌മെന്റ്

പൂണെ:അദ്ധ്യാപകർ കുട്ടികളെ ശിക്ഷിക്കാറുണ്ടെങ്കിലും പൂണെയിലെ ടീച്ചർ ചെയ്തത് അൽപ്പം കടന്ന് പോയി. ആറാം ക്ലാസ് വിദ്യാർത്ഥിയുടെ തലമുടി വെട്ടിയാണ് ടീച്ചർ ശിക്ഷ നടപ്പിലാക്കിയത്. എന്നാൽ എന്ത് കുറ്റം ചെയ്തിട്ടാണ് മുടി മുറി ശിക്ഷ നൽകിയതെന്ന് അധികൃതർ പറയുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. വിദ്യാർത്ഥിയുടെ മുടി വെട്ടിയ ടീച്ചർക്ക് സസ്‌പെൻഷൻ. വിശ്രാന്ത്വാടി പൂണെ ഇന്റർനാഷണൽ സ്‌കൂളിലാണ് സംഭവം. ക്ലാസിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽ വച്ചാണ് ആറാം ക്ലാസ് വിദ്യാർത്ഥിയായ ആര്യൻ അമിത്തിന്റെ മുടി ശ്വേത ഗുപ്തയെന്ന ടീച്ചർ മുറിച്ചത്. കത്രികയെടുത്ത ടീച്ചർ കുട്ടിയുടെ മുഖവും മുടിയും വൃത്തികേടാക്കുന്ന രീതിയിൽ മുന്നിൽ നിന്നും വശങ്ങളിൽ നിന്നും മുടി മുറിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മയായ അതിഥി വ്യക്തമാക്കി. ടീച്ചറുടെ ഇത്തരത്തിലുള്ള ശിക്ഷയുടെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നാണ് ലഭ്യമായ വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP