Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മയക്കുമരുന്നു കലർത്തിയ പാനീയം നൽകി സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; ഒത്താശ ചെയ്ത കൂട്ടുകാരി ഉൾപ്പെടെ ആറ് ഐടി ജീവനക്കാർ അറസ്റ്റിൽ

മയക്കുമരുന്നു കലർത്തിയ പാനീയം നൽകി സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; ഒത്താശ ചെയ്ത കൂട്ടുകാരി ഉൾപ്പെടെ ആറ് ഐടി ജീവനക്കാർ അറസ്റ്റിൽ

പുനെ: സഹപ്രവർത്തകയെ മയക്കുമരുന്നു കലർത്തിയ പാനീയം നൽകി ബലാത്സംഗം ചെയ്ത ഐടി ജീവനക്കാർ പിടിയിൽ. കൃത്യത്തിന് ഒത്താശ ചെയ്ത സ്ത്രീയുൾപ്പെടെ ആറു പേരാണു പുനെയിൽ പിടിയിലായത്.

ഒപ്പം ജോലി ചെയ്യുന്ന ഇരുപത്തിനാലുകാരിയുമായി ഹോട്ടലിൽ പോയാണ് അഞ്ചു യുവാക്കൾ മയക്കുമരുന്നു കലർത്തിയ പാനീയം നൽകി ബോധം കെടുത്തിയത്. തുടർന്ന് മറ്റൊരു സഹപ്രവർത്തകയുടെ അപ്പാർട്ട്‌മെന്റിൽ എത്തിച്ചു ബലാത്സംഗം ചെയ്യുകയായിരുന്നു.

പുനെയിലെ മുൻനിര ഐടി കമ്പനിയിലെ ജീവനക്കാരാണിവർ. ബലാൽസംഗം, തടങ്കലിൽ വയ്ക്കുക, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

23നും 30നും ഇടയ്ക്ക് പ്രായമുള്ളവരാണ് അറസ്റ്റിലായവരെല്ലാം. പൊലീസ് എത്തുമ്പോഴും ഇവർ അപ്പാർട്ട്‌മെന്റിൽ ആഘോഷത്തിലായിരുന്നു. യേർവാഡ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. അബോധാവസ്ഥയിൽ ആയിരിക്കുമ്പോൾ ബലാൽസംഗം ചെയ്യുകയായിരുന്നെന്നാണ് യുവതി പരാതിയിൽ പറയുന്നത്. യുവതിയെ പിന്നീട് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയും ആശുപത്രി അധികൃതർ ബലാൽസംഗം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.

ജോലി ചെയ്യുന്ന കമ്പനി ജീവനക്കാർക്കായി ശനിയാഴ്ച രാത്രി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. പീഡനത്തിനിരയായ യുവതിക്കൊപ്പം അവരുടെ കാറിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് അവളെ ചായ കുടിക്കാൻ റസ്റ്റോറന്റിലേക്ക് ക്ഷണിച്ചു. അങ്ങനെ ഇരുവരും മുന്ദ്‌വയിലുള്ള റസ്‌റ്റോറന്റിലെത്തി. അവിടെ നിന്ന് യുവാവ് അയാൾക്ക് ഒരു ബിയർ ഓർഡർ ചെയ്യുകയും യുവതിക്ക് ഐസ് കോഫിയും പറഞ്ഞു. രണ്ടു കപ്പ് ഐസ് കോഫിയാണ് യുവതി കുടിച്ചത്. ഇതിൽ മയക്കുമരുന്നു ചേർത്തിരുന്നു. ഇതേതുടർന്ന് അബോധാവസ്ഥയിലായ യുവതിയെയും കൂട്ടി ഇയാൾ കാറോടിച്ച് അപ്പാർട്ട്‌മെന്റിലേക്ക് പോകുകയായിരുന്നു. അവിടെ വച്ചാണ് അഞ്ചുപേരും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്. അടിവയറ്റിൽ വേദന അസഹനീയമായതിനെ തുടർന്ന് സംശയിച്ച മാതാപിതാക്കളാണ് പരാതി കൊടുപ്പിച്ചത്. റസ്റ്റോന്റിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP