Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലിയിൽ നിന്നും പിരിച്ചു വിടുന്നവരുടെ പട്ടിക പുറത്തിറക്കി; മനം നൊന്ത് വനിതാ ടെക്കി ജീവനൊടുക്കി; ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് ഹരിനി എന്ന യുവടെക്കിയെ; സോഫ്റ്റ് വെയർ സ്ഥാപനത്തിനെതിരെ കേസെടുത്ത് പൊലീസ്

ജോലിയിൽ നിന്നും പിരിച്ചു വിടുന്നവരുടെ പട്ടിക പുറത്തിറക്കി; മനം നൊന്ത് വനിതാ ടെക്കി ജീവനൊടുക്കി; ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് ഹരിനി എന്ന യുവടെക്കിയെ; സോഫ്റ്റ് വെയർ സ്ഥാപനത്തിനെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തെലുങ്കാന: ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിൽ മനം നൊന്ത് വനിതാ ടെക്കി ആത്മഹത്യ ചെയ്തു. തെലങ്കാനയിലാണ് സംഭവം. ഹരിനി (24) എന്ന യുവതിയെയാണ് ഹോസ്റ്റൽ റൂമിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ജോലി ചെയ്തിരുന്ന കമ്പനി പിരിച്ച് വിടുന്നതിന് മുമ്പ് യുവതിയുടെ പേര് ഷോർട്ട്‌ലിസ്റ്റ് ഉൾപ്പെടുത്തിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം. റൈദുർഗാം പ്രദേശത്തെ ഹോസ്റ്റലിൽ താമസിക്കുന്ന ഹരിനി കഴിഞ്ഞ രണ്ട് വർഷമായി ഒരു സോഫ്റ്റ് വെയർ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.

ജോലിയിൽ നിന്ന് പുറത്താക്കലിനുള്ള ഷോർട്ട്‌ലിസ്റ്റ് ചെയ്തുവെന്ന് അറിയിച്ചതിനെ തുടർന്ന് മനോവിഷമത്തിലായ യുവതി സഹോദരനുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. തുടർന്നാണ് ഹരിനി ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്ത് നിന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും. മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നും കുറിപ്പിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP