Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ.ടി ജീവനക്കാരി മരിച്ചത് എട്ടാം നിലയിൽ നിന്ന് വീണ്; സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ

ഐ.ടി ജീവനക്കാരി മരിച്ചത് എട്ടാം നിലയിൽ നിന്ന് വീണ്; സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഐ.ടി. സ്ഥാപനത്തിലെ ജീവനക്കാരി എട്ടാം നിലയിൽനിന്ന് വീണുമരിച്ചു. അമ്പത്തൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള ഐ.ടി. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തിരുച്ചിറപ്പള്ളി സ്വദേശിനി ദനിതയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ പിൻഭാഗത്തുനിന്ന് ശബ്ദംകേട്ടതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ദനിതയെ കണ്ടെത്തിയത്. ഉടൻ തന്നെ മരണം സംഭവിച്ചു.

മരണത്തിന് രണ്ട് ദിവസംമുമ്പാണ് ദനിത ഐ.ടി. കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. സംഭവദിവസം ജോലിക്കെത്തിയ ദനിത വൈകീട്ട് ആറ് മണിക്ക് ശേഷവും ഓഫീസിലുണ്ടായിരുന്നു. കെട്ടിടത്തിന്റെ പിൻഭാഗത്തായി നിർമ്മിച്ചിരിക്കുന്ന പടിക്കെട്ടുകൾക്ക് സമീപം നിന്നാകും വീണിരിക്കുകയെന്ന് പൊലീസ് പറഞ്ഞു. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ദനിതയുടെ സഹപ്രവർത്തകർ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP