Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഹൃത്തിന്റെ സഹോദരിയുടെ കല്യാണത്തിനിടെ വിജയ് കൊല്ലപ്പെട്ടത് ഡാൻസ് കളിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ; അജ്ഞാതരായ നാലംഗ കൊലയാളി സംഘത്തിനായി അന്വേഷണം ആരംഭിച്ച് പൊലീസും

സുഹൃത്തിന്റെ സഹോദരിയുടെ കല്യാണത്തിനിടെ വിജയ് കൊല്ലപ്പെട്ടത് ഡാൻസ് കളിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ; അജ്ഞാതരായ നാലംഗ കൊലയാളി സംഘത്തിനായി അന്വേഷണം ആരംഭിച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: വിവാഹ വേദിയിൽ ഡാൻസ് ചെയ്തതിനെ ചൊല്ലി നടന്ന സംഘർഷത്തിൽ പത്തൊമ്പതുകാരൻ കൊല്ലപ്പെട്ടു. വിജയ് ബോർകർ എന്ന കൗമാരക്കാരനാണ് കുത്തേറ്റ് മരിച്ചത്. ഇയാളുടെ സഹോദരൻ രവിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.

വിജയ്യുടെ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിനിടെ ആയിരുന്നു ആക്രമണം. നാല് അജ്ഞാതരാണ് ഇവരെ മർദിച്ചത് എന്നാണ് വിവരം. വിജയുടെ നെഞ്ചിലും സഹോദരന് കാലിനുമാണ് കുത്തേറ്റതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് പിന്നാലെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വിജയിയെ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP